ഫലകം:പാഠ്യേതര പ്രവർത്തനങ്ങള്

പാഠ്യപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് S.R.G യുടെയും മോണിറ്ററിംഗ് കമ്മിറ്റിയുടെയും പ്രവര്ത്തനം സുഗമമായി നടക്കുന്നു.ഗണിശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്ത്തി പരിചയ,ഐ.ടി മേളകളിലെല്ലാം ഉപജില്ലാതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവിടത്തെ പ്രതിഭകള് സമ്മാനാര്ഹരായിട്ടുണ്ട്.10-ാം തരത്തിലെ വിദ്യാര്ത്ഥിനികള്ക്ക് grace മാര്ക്ക് ലഭിക്കാറുണ്ടെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

          1992 മുതല് ഗണിതശാസ്ത്രമേളയില് ജില്ലാതലത്തില് 12 തവണ overall ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കുവന് കഴിഞ്ഞിട്ടുണ്ടെന്നത് ഈ വിദ്യാലയ 

ചരിത്രത്തില് സുവര്ണലിപികളാല് ആലേഖനം ചെയ്യേണ്ടതാണ്.ജില്ലാതലത്തിലെ ഏറ്റവും മികച്ച Mathematics ക്ലബ്ബിനുള്ള അവാര്ഡും പല തവണ ലഭിച്ചിട്ടുണ്ട്.കൂടാതെ ഇവിടത്തെ Mathematics lab ന്റെ മികച്ച പ്രവര്ത്തനത്തിന് ജില്ലാതലത്തില് രണ്ടാം സ്ഥധാനം ലഭിക്കുകയുണ്ടായി.

               ശാസ്ത്രമേളയ്ക്ക് പ്രോജക്ട് വിഭാഗത്തില് ജില്ലാതലത്തില് പലവട്ടം മികച്ച സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനുള്ള അവാര്ഡും ,ജില്ലാതലത്തില് 

സാമൂഹ്യശാസ്ത്ര എക്സിബിഷന് പല തവണ overallചാമ്പ്യന്ഷിപ്പ് നേടാനും സംസ്ഥാനതലത്തില് വ്യക്തിഗത മത്സരങ്ങള്ക്ക് ഗ്രേഡുകള് സമ്പാദിച്ച് ഗ്രേസ് മാര്ക്കിന് അര്ഹരാകാനും ഇവിടത്തെ കുട്ടികള്ക്ക് കഴിഞ്ഞിട്ടുണ്ട്.

          പ്രവര്ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില് പ്രവര്ത്തിപരിചയ മേളകള്ക്ക് overall ചാമ്പ്യന്ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.

തല്സമയ മല്സരങ്ങള്ക്ക് സംസ്ഥാനതലത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് കരസ്ഥമാക്കി ഗ്രേസ് മാര്ക്കിന് അര്ഹരാകുവാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.

        പി.ടി ഭാസ്കരപ്പണിക്കര് മെമ്മോറിയല് ശാസ്ത്രപരീക്ഷയില് എറണാകുളം ജില്ലയില് 2000 മുതല് തുടര്ച്ചയായി 2003 വരെ ഒന്നാം സ്ഥാനം നേടി എന്നത് അഭിനന്ദാര്ഹമാണ്.

തളിരുമാസികയുടെ പ്രചാരത്തിനായി സ്ക്കൂള്തലത്തില് ക്വിസ് മത്സരങ്ങള് നടത്തിവരുന്നു.

         യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള് 

പരിപോഷിപ്പിക്കുവാന് സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില് ധാരാളം കുട്ടികള് പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള് കരസ്ഥമാക്കുകയും ഗ്രേസ് മാര്ക്കിന് അര്ഹരാകുകയും ചെയ്തു.ഉപജില്ലാതലത്തില് പലവട്ടം overall ചാമ്പ്യന്ഷിപ്പും കലാതിലകപ്പട്ടവും നേടുവാന് യുവജനോത്സവ സംസ്ക്കൃതോത്സവ മത്സരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില് രത്നങ്ങള് പതിപ്പിക്കുവാന് ഈ കലാപ്രതിഭകള്ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്വ്വം പറഞ്ഞു കൊള്ളട്ടെ.

          തിളങ്ങുന്ന കായികതാരങ്ങള്ക്ക് ജന്മം കൊടുക്കുവാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.എറണാകുളം ജില്ലയില് എട്ട്  വര്ഷത്തോളമായി ബോള് ബാഡ്മിന്റണില് ഒന്നും
രണ്ടും സ്ഥാനം കൈപ്പിടിയിലൊതുക്കാന് ഈ വിദ്യാലയത്തിലെ താരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അസോസിയേഷനില് ജൂനിയര്                                                                                                                               സബ്ജൂനിയര് വിഭാഗത്തിലും ട്രോഫികള് സ്വന്തമാക്കാന് ഇവിടത്തെ മിടുക്കികള്ക്ക് കഴിഞ്ഞിട്ടുണ്ട്.ജില്ലാ അത്ലറ്റിക് മീറ്റില് സീനിയര് വിഭാഗത്തില് വ്യക്തിഗതചാമ്പ്യന്ഷിപ്പ് നേടുവാന് 

ഇവിടത്തെ കായികതാരങ്ങള്ക്ക് സാധിച്ചിട്ടുണ്ട്.സംസ്ഥാനതലത്തില് വോളിബോള്,ഖോ-ഖോ,ബോള് ബാഡ്മിന്റണ് മത്സരങ്ങളില് സമ്മാനം നേടിയ കുട്ടികള് ഏഴ് തവണ ഗ്രേസ് മാര്ക്കിന് അര്ഹരായിട്ടുണ്ട്.ഗവണ്മെന്റ് നടത്തുന്ന സ്പോര്ട്സ് സ്ക്കൂളിലേക്ക് സെലക്ഷന് നേടാനും നമ്മുടെ തിളങ്ങുന്ന കായികതാരങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സ്ക്കൂളിന്റെ ചരിത്രത്തിലെ തിളക്കമാര്ന്ന അധ്യായങ്ങളാണ്. കുട്ടികളില് സാഹിത്യാഭിരുചിയും കലാവാസനയും സര്ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില് ഇവിടത്തെ കുട്ടികള് പങ്കെടുത്ത് overall ചാമ്പ്യന്ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില് നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള് വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര് നിര്മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില് സമ്മാനം നേടുവാന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                    ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില് കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര് റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്ത്തിച്ചു വരുന്നു.ജില്ലാതലത്തില് നടക്കന്ന ക്യമ്പുകളില് പങ്കെടുത്ത് സര്ട്ടിഫിക്കറ്റുകള് നേടുന്ന കുട്ടികള് ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.
        അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുന്ന രീതിയില് ഗേള്ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാ വര്ഷവും ഗേള്ഗൈഡിംഗിലെ മിടുക്കിമാര് രാഷ്ട്രപതിപുരസ്ക്കാരത്തിന് അര്ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.                                                           
                         ഗാന്ധിജിയുടെ ആദര്ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്ശന്' പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്ശന് പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില് നടന്ന പരീക്ഷയില് ജില്ലയില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികള് ക്യാഷ് അവാര്ഡുകള് നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില് ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.
                ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.
          വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.
                 കുട്ടികളെ മിതവ്യയം പരിശീലിപ്പിക്കാനും സമ്പാദ്യശീലം വളര്ത്താനും സഞ്ചയ്ക സമ്പാദ്യപദ്ധതിക്ക് കഴിയുന്നുണ്ട്.സ്ക്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഈ പദ്ധതിയില് അംഗങ്ങളാണെന്നത് സന്തോഷജനകരമാണ്.S.R.G തയ്യാറാക്കുന്ന കലണ്ടര്പ്രകാരമുള്ള എല്ലാ ദിനങ്ങളും സ്ക്കൂളില് സമുചിതമായി ആചരിച്ചു വരുന്നു.
                കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളില് സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളില് മൂല്യബോദധമുണര്ത്തുന്ന പുസ്തകങ്ങള് പരിചയപ്പെടുത്താനും മികച്ച വായനക്കാരിയെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങള് ഇതിനോടനുബന്ധിച്ച് നചത്തി സമ്മാനങ്ങള് നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂള് ലൈബ്രറിയില് നിന്ന് പുസ്തകങ്ങള് വിതരണം ചെയ്തു വരുന്നു.
                  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള് സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള് നടത്തി സമ്മാനര്ഹരെ കണ്ടെത്തുന്നു.
             ഈ വിദ്യാലയത്തിന്റെ യശഃകിരീടത്തിന്മേല് പതിയുന്ന ഓരോ രത്നങ്ങള്ക്കും പിന്നില് ആത്മാര്ത്ഥയുള്ള അധ്യാപകവൃന്ദത്തിന്റെ അര്പ്പണ മനോഭാവത്തോടു കൂടിയ നിരന്തര പരിശ്രമം തെളിഞ്ഞു കിടക്കുന്നു.ആരംഭ കാലം മുതല് ഈ സ്ഥാപനത്തില് സേവനനിരതരായി പ്രവര്ത്തിച്ച എല്ലാ അധ്യാപകരേയും അദ്ധ്യാപകേതര ജീവനക്കാരേയും ഈ അവസരത്തില് സ്മരിക്കുന്നു.