സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
കലികാലം

നന്മ നിറഞ്ഞൊരു ഭൂമി,
 ശുചിത്വമുള്ളൊരു ഭൂമി
മാനവർക്കാകെയുമാശകൾ പെരുത്ത്...
 കുന്നുകൾ പുഴകൾ വൻ -
കാടുകൾഇടിച്ചുറോഡുകളാക്കി....
 സകല ജന്തുക്കൾക്കാ വാസവും നശിച്ചു....
 മനുഷ്യകുലത്തിന്ന ഹങ്കാരവും പേറി,
 പാരിൽനൃത്തമാടീടുന്നു......
 പ്ലാസ്റ്റിക്കുകൾ നിറച്ചും മാലിന്യങ്ങൾ നിറച്ചും,
പ്രകൃതിനിർജീവമാക്കി ...
 ഉടയോനും കലി പൂണ്ടു..
 മനുഷ്യകുലത്തിന്ന ഹങ്കാരം കണ്ട്....
 രോഗങ്ങൾ വന്നു വലയുന്നു,
 അന്ത്യത്തിലോ മനുഷ്യകുലത്തിന്......
 പ്ലേഗ്, എബോള, വസൂരി മഹാമാരി.....
 പാരിടം നശിച്ചു നശിച്ചു......
 നരകമാം തുല്യമായി പാരിടം,
 ഇപ്പോഴിതാകൊറോണ വൈറസ്
 മാനവരൊക്കെയു മരിച്ചുവീഴുന്നു
ഭയപ്പാടോടെമനുഷ്യ-കുലം
 ശുചിത്വമാക്കുവിൻ കൈകൾ പരിസരവു -
മകാലത്തിലായിടുവിൻ സമൂഹമേ...
മാസ്ക് ധരിച്ചീടുവിൻ മനുഷ്യരെ
ഒന്നൊന്നായിപ്രയത്നിക്കുന്നു
 ആരോഗ്യ ശുചിത്വ പാലകർ
 മനുഷ്യകുലമേപാലിച്ചീടുവിൻ ചിട്ടകൾ

ഇനിയെങ്കിലുംനാമൊന്നായി
മിഴിതുറപ്പൂഒന്നായി പോരാടുവിൻ.....

 

മുഹമ്മദ് എം പി
5 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത