പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


കോവിഡ് എന്ന നാമത്തിൽ
ലോക ജനതയെ വിറപ്പിച്ച കൊറോണ
ഭയപ്പെടില്ലാ നാമൊരിക്കലും
ഹൃത്ത് തമ്മിൽ ചേർത്തവർ നാം

ഒരുനാൾ വന്ന നിപ്പയേയും
മുൻപ് വന്ന വസൂരിയേയും
വന്ന വഴിയിൽ തിരിച്ചയച്ച നാം
ഇന്ന് നിന്റെ മുന്നിൽ
വഴങ്ങുമെന്ന പ്രതീക്ഷ വേണ്ട

മുൻകരുതലുകളോടെയും കടുത്ത ജാഗ്രതയോടെയും
നീ പകരുന്ന ചങ്ങല മുറിച്ചും
നിന്നെ നാം നേരിടും

കൈകൾ കൊണ്ടകന്നിടാം
കരളു തമ്മിൽ ചേർത്തിടാം
ഒറ്റക്കെട്ടായി നിന്ന്
നേരിടാമീ മഹാമാരി

 

ആയിഷ ഫർഹ, സി
5 പൂനങ്ങോട് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത