എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ സൂത്രശാലിയായ കുറുക്കൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂത്രശാലിയായ കുറുക്കൻ
ഹരിതക കാട്ടിൽ സൂത്രശാലിയായ ഒരു കുറുക്കൻ ജീവിച്ചിരുന്നു. സൂത്രൻ കുറുക്കൻ എന്നായിരുന്നു അവന്റെ പേര്. ഒരു ദിവസം സൂതൻ കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് നയന മനോഹരമായ ആ കാഴ്ച അവൻ കണ്ടത്. നല്ല ആരോഗ്യമുള്ള മൂന്ന് ആടുകൾ പുല്ല് തിന്നുന്നു. ഇപ്പോൾ അങ്ങോട്ട് പോയി ആക്രമിച്ചാൽ അവ തന്നെ തരിപ്പണമാക്കുമെന്ന് അവന് മനസ്സിലായി. വായിൽ ഊറിയ വെള്ളം തൽക്കാലം അവൻ അടക്കി. ഇവയെ തിന്നാനുള്ള ബുദ്ധി ആലോചിച്ചു. അങ്ങനെ അവൻ വളരെ മാന്യമായി അവരോട് സംസരിച്ചു. വിശേഷങ്ങളൊക്കെ പങ്ക് വച്ചു. അവർ സുഹ്യത്തുക്കളായി.
     അങ്ങനെയിരിക്കെ ആടുകളെ തിന്നാനുള്ള സൂത്രങ്ങൾ പലതും അവൻ ആലോചിച്ചു.ഒരു ദിവസം അവൻ ഒരു ആടിനെ വീട്ടിലേക്ക് വിരുന്നിന് വിളിച്ചു വീട്ടിലെത്തിയ ആടിന് കുടിക്കാൻ സൂപ്പ് കൊടുത്തു സൽക്കരിച്ചു. സൂപ്പ് കുടിച്ച് കൊണ്ടിരിക്കുന്ന ആടിന്റെ പിന്നിൽ നിന്നും അതിന്റെ പുറത്തേക്ക് ചാടി വീണു അതിനെ തിന്ന് തീർത്തു. രണ്ടാമത്തെ ദിവസം ഇതേ തന്ത്രം പ്രയോഗിച്ച് രണ്ടാമത്തെ ആടിനെയും തിന്നു. അങ്ങനെ മൂന്ന് ആടിനെയും സൂത്രൻ കുറുക്കൻ തിന്ന് തീർത്തു
സനൂബിയ
7c എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ