സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ഓർമ്മയുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയുടെ പരിസ്ഥിതി

പ്രകൃതി അമ്മയാണ്. ആ അമ്മയെ നമ്മൾ സംരക്ഷിക്കണം എന്നാൽ മാത്രമേ നമുക്ക് ഈ പരിസ്ഥിതിയിൽ ജീവിക്കാൻ സാധിക്കും. നാം ജീവിക്കുന്ന ഏക ലോകത്തിലെ ഒരു പോലെയുള്ള കാര്യങ്ങളെയും വ്യത്യസ്തതയുള്ള കാര്യങ്ങളെയും തെളിച്ചു കാണിക്കുന്ന പഴയതും പുതിയതുമായ കഥകളാണ് പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിത രീതിയാണ് പൂർവ്വികരുടേത് അവർ മരങ്ങളെയും ചെടികളെയും മറ്റ് ജീവജാലങ്ങളെയും സ്വന്തം കുടുംബങ്ങളായി കരുതുന്നു. മനുഷ്യന്റെ നില നിൽപ്പിന് നമ്മൾ തന്നെ അവയെ സംരക്ഷിക്കേണ്ടതുണ്ട്, എന്ന മഹത്തായ അറിവ് അവയ്ക്കുണ്ടായിരുന്നു. വികസനത്തിന്റെ പേരിൽ ആധുനിക മനുഷ്യർ കാടുകയറി വൃക്ഷങ്ങളെയും മറ്റും വെട്ടി വീഴ്ത്തി. ജെ. സി. ബിയും മറ്റും ഉപയോഗിച്ചു പരിസ്ഥിതിയുടെ പച്ചപ്പിനെ പറിച്ചെടുത്തു. അതിന്റെ ഫലമായി കാലാവസ്ഥയ്ക്ക് താളം തെറ്റി. പ്രകൃതിക്ഷോഭങ്ങൾ തുടർകഥയായി മാറി. മനുഷ്യന്റെ ഏത് അസുഖത്തിനുമുളള ഔഷധം വേരുകളിലുണ്ട് അതിനെയാണ് മനുഷ്യർ വെട്ടി നശിപ്പിക്കുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവുമാണ് എന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കരുതൽ നമ്മൾ തന്നെ നമ്മുടെ പ്രതീക്ഷയെ കൈവിടാതെ സൂക്ഷിക്കേണ്ടത് എന്നാൽ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവൃത്തിക്കുകയാണ്. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമാണ് മനുഷ്യൻ സ്വീകരിച്ചു വരുന്നു.

ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ ഇന്ന് നമ്മുടെ പരിസ്ഥിതിയിൽ ഉണ്ട് ഭൂമിക്കടിയിൽ നിന്ന് കുഴിച്ചെടുക്കുന്ന ഇന്ധനം അതിവേഗം ഉപയോഗിച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. ജലം, ഭൂമി എന്നിവയെ മനുഷ്യൻ അതിവേഗത്തിലാണ്ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. മരുഭൂമിയിൽ കാണുന്ന സസ്യങ്ങളും മൃഗങ്ങളും അവിടത്തെ അതികഠിനമായ ചൂടും ചുട്ടുപഴുത്ത മണലും ദൗർലഭ്യമായി ലഭിക്കുന്ന മഴയുമായും ഇണങ്ങി ജീവിക്കുന്നു. അതുപോലെയുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഇന്ന് മനുഷ്യർ തന്നെ നേരിടുന്നു. സസ്യങ്ങൾ, ജീവജാലങ്ങൾ , നദികൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അത്രയ്ക്കും മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. എല്ലാം മനുഷ്യനും ഒത്തു നിന്നു വിചാരിച്ചാൽ നമ്മുടെ പരിസ്ഥിതിയെ കൈവിടാതെ കാത്തു സൂക്ഷിക്കാം.

സന്ധ്യ പി
(+1 ഹ്യുമാനിറ്റീസ്) സി എം ജി എച്ച് എസ് എസ്, പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം