പ്രകൃതീ...
നീ തന്നെ സർവ്വവും...
നീ തന്ന ജീവിതവും
നീ തന്ന മരണവും
നിന്നിലർപ്പിച്ച എൻ ജീവിതവും....
സർവ്വവും നീയെങ്കിലും
നിന്നിലാരും വിലകൽപ്പിക്കുന്നില്ല
നിൻ ശാപമായ് വരുന്ന
പ്രളയം എൻ പാപങ്ങളെ ഓർമ്മപ്പെടുത്തുന്നു...
ഓരോ കാലം നീ നൽകുമ്പോഴും
നാം നിന്നെ കീറിമുറിക്കുന്നു.
എൻ കരങ്ങളാൽ അടിച്ചമർത്തപ്പെട്ടപ്പോഴും
എനിക്കായ് കരുതിവച്ചിരുന്നൂ നീ...
നീയാം മഴമാരിയിൽ തളിർത്ത്
നീയാം കുളിരിൽ വിരിഞ്ഞ്
നീയാം ചൂടേറ്റ് കൊഴിയുമ്പോഴും
നിൻ മഹത്വം ഞാനറിഞ്ഞില്ല...
നിന്നിൽ നിന്നുവന്ന ഞാൻ
നിന്നിലേക്ക് തന്നെ മടങ്ങുകയായി...
നിൻ കാൽച്ചുവട്ടിലേക്ക് ...
നിന്നിൽ അലിഞ്ഞ് ...
അതായിരുന്നു ഞാൻ പഠിച്ച ഏറ്റവും
വലിയ ജീവിതപാഠം
പ്രകൃതി...
സർവ്വ ജ്ഞാനങ്ങൾക്കും
ഉടമയായ പ്രകൃതി തൻ
മുന്നിൽ കൂപ്പുകരങ്ങളോടെ
ഞാൻ...
പ്രകൃതീ...
നീ തന്നെ സർവ്വവും...