ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ചേച്ചീടെ ഉണ്ണിക്കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചേച്ചീടെ ഉണ്ണിക്കുട്ടൻ
                              ഒരു ദിവസം ഉണ്ണിക്കുട്ടൻ കളിച്ച് നടക്കുകയായിരുന്നു. അപ്പോൾ പൈപ്പിൻ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് അവൻ കണ്ടു .അവൻ മണ്ണ് കുഴച്ച് അതിൽ കളിക്കാൻ തുടങ്ങി. പെട്ടന്ന് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവൻ ഓടിച്ചെന്ന് അതെടുക്കാൻ തുടങ്ങി. അപ്പോഴാണ് അവന്റെ ദേഹത്തെ ചെളിയും മറ്റും ചേച്ചി കണ്ടത്. ദേഹം വൃത്തിയായി സൂക്ഷിക്കേണ്ടതിനെപ്പറ്റിയും കൈകൾ വൃത്തിയായി കഴുകിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നതിനെപ്പറ്റിയും എല്ലാം അവന് പറഞ്ഞ് കൊടുത്തു. അപ്പോഴാണ് അവൻ അങ്കനവാടിയിൽ നിന്ന് ടീച്ചർ പറഞ്ഞ് തന്നിരുന്നല്ലോ ഇത് എന്നോർത്തത്. ഉടനെ ചേച്ചിയുടെ സഹായത്തോടെ ദേഹമെല്ലാം നന്നായി കഴുകി വൃത്തിയായി അഴുക്കായ വസ്ത്രമെല്ലാം മാറ്റിയ ശേഷം അമ്മ കഴിക്കാൻ .കൊടുത്ത ഭക്ഷണം  ചേച്ചിയുടെ കൂടെ കഴിച്ചു.
വജ്ര വിവി
2 സി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ