ലോക മഹാമാരി

ചങ്കത്തടിച്ചു നിലവിളിച്ചീടുവാൻ
കൈകൾ പൊങ്ങുന്നില്ല-
നാവു നിലച്ചുപോയ്-
നിശ്ചലരായി കിടപ്പൂ നിരവധി-
നിശ്വാസ താളം പ്രകമ്പനം കൊള്ളുന്നു-
വേദന വേര് പറിക്കുന്ന യാധന-
കാലം പ്രഹരിച്ച-
ലോക മഹാമാരി-
 ചേർത്തു നിർതേണ്ട‍ുന്ന-
സ്നേഹ ബന്ധങ്ങളെ-
ചേരി തിരിക്കേണ്ട-
സഹ ജനങ്ങളിൽ-
സൂക്ഷ്മ നിരീക്ഷണ പാടവം-
കൊണ്ട് നാം മാറ്റി നിർത്തണം -
മരിക്കാതിരിക്കാൻ-
നല്ലൊരു നാളേക്ക്-
കവലാളാക‍ുവാൻ-
കുഞ്ഞിനോടൊപ്പം കുടുംബത്തിൽ നിൽക്കണം

ഫിസ
5 സി ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത