ജീവശ്വാസം

നിരത്തിലോടുമീ മനുഷ്യനിർമ്മിതി
എളുപ്പമാക്കിയോ മനുഷ്യജീവിതം
മടിയാനാം അവൻ നിരത്തിയിട്ടവ
നടക്കവയ്യല്ലൊ ശകടമുണ്ടല്ലോ
തിരിഞ്ഞുനോക്കിയില്ലവൻ
പഴയകാലവും അതിന്റെ നേട്ടവും
'ഡൽഹി ' നിറയുന്നു വാർത്തയിൽ
തുറക്കുന്നു പാർലറുകൾ
പിടക്കുന്ന ജീവനുകൾ
ക്യൂവിലാണല്ലോ നിങ്ങൾ
എങ്കിലും കുറയ്ക്കില്ലയ്യോ മനുഷ്യ
എടുത്തുപോകുന്നു തൻ ശകടവും
എത്രകണ്ടതാ വാർത്തകൾ പലതും
അത്രയേ ഇതിനും കൊടുക്കേണ്ടൂ
നാളെ നീയും ആ ക്യൂവിലെത്തുമെ
ഒരു സ്പന്ദന ശ്വാസത്തിനായ്

അബരി ആർ ബി
3 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത