ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ നന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ നന്നായി

കൊറോണ,കോവിഡ് 19, ലോക്ക്ഡൗൺ, ഈ വാക്കുകൾ ഒക്കെ എനിക്ക് പുതിയതായിരുന്നു. എല്ലാ പത്രങ്ങളിലും ലും ചാനലുകളിലും ഇതുതന്നെയായിരുന്നു ചർച്ച. പതിയെ പതിയെ എനിക്ക് കാര്യങ്ങൾ മനസ്സിലായി. ലോകത്ത് ഒരുപാട് മനുഷ്യർ ദിവസവും മരിക്കുന്നു. ഒരുപാട് മനുഷ്യർ രോഗികളാക്കുന്നു. ശരിക്കും പേടിപ്പിക്കുന്ന അവസ്ഥ. ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചു. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നല്ല ധൈര്യം തന്നു. അമേരിക്ക പോലത്തെ വലിയ രാജ്യങ്ങളിൽ ഒത്തിരി ആളുകൾ മരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. ഞങ്ങൾ വാർത്ത കാണുന്നത് കുറച്ചു. അപ്പച്ചൻ അങ്ങാടിയിൽ പോകുന്നില്ല. അപ്പ വല്ലപ്പോഴും പോയി സാധനം വാങ്ങും. അപ്പ വരുമ്പോൾ കുളിപ്പിച്ചിട്ടെ അകത്തു കയറ്റൂ. ഞാനും അനിയത്തിയും ഭയങ്കര സ്ട്രിക്റ്റ് ആണ്. ഇപ്പോൾ അപ്പ എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ട്. ഒരു തിരക്കുമില്ല. യൂട്യൂബ് നോക്കി പാചക പരീക്ഷണങ്ങൾ നടത്തും. ഞാനാണ് പാത്രങ്ങൾ കഴുകുന്ന ആള്. രാവിലെയും വൈകിട്ടും കുറച്ച് കൃഷി പണിയുണ്ട്. ഏല്ലാം വലുതാകുമോ എന്ന് അറിയില്ല. ചിലപ്പോൾ പന്നികൾ കയറി എല്ലാം കുളമാകും. ഞങ്ങളുടെ കുഞ്ഞു മുറ്റത്ത് ക്രിക്കറ്റ് കളി ഭയങ്കര രസമാണ്. അമ്മ ഭയങ്കര കള്ളക്കളി ആണ്. പക്ഷേ ഉച്ചയ്ക്കുള്ള ലൂഡോ കളിയിൽ എന്നും ജയിക്കുക അമ്മയാണ്. അതിൻ്റെ സൂത്രം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല. കുറെ നല്ല കാര്യങ്ങൾ ഉണ്ട്. വണ്ടികൾ ഓടുന്നില്ല. അതുകൊണ്ട് വായുമലിനീകരണം ഇല്ല. റോഡ് അപകടങ്ങളും ഇല്ല. ആശുപത്രികളിൽ വലിയ തിരക്കില്ല. ഇല്ല ഞങ്ങളിപ്പോൾ ഒന്നിനും വാശി പിടിക്കാറില്ല. ഇത് ചക്കക്കാലം ആയത് നന്നായി. ചക്കക്കുരു ഓരോ ദിവസവും ഓരോ രീതിയിൽ കറി വെക്കും. എന്നിട്ട് അമ്മ കറികൾക്ക് ഓരോ പൊട്ട പേരും ഇടും. വീട്ടിലെ കാര്യങ്ങൾ ഭയങ്കര രസമാണ്. പക്ഷെ എനിക്ക് പഴയപോലെ സ്കൂളിൽ പോകണം. എൻറെ കൂട്ടുകാരെ കാണണം. എൻറെ ടീച്ചർമാരെ കാണണം. ഇതുപോലെ എല്ലാവരുടെയും ആഗ്രഹങ്ങൾ നടക്കണം. ദൈവം ലോകത്തെ സൗഖ്യം ആകട്ടെ.


എഡ്വിന ബിനു
III A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം