ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

പ്രളയമെന്ന ദുരന്തത്തിനുശേഷം എല്ലാപേരും സന്തോഷത്തോടെ ജീവിക്കുകയായിരുന്നു . പെട്ടന്നാണ് കൊറോണ വൈറസിന്റെ വ്യാപനം. ഈ സമയത്താണ് ഒരു പ്രവാസി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. രഹസ്യമായി വരാനാണ് തീരുമാനിച്ചത് പിറ്റേന്ന് വീട്ടിൽ എത്താമെന്ന സന്തോഷത്തോടെ അയാൾ കിടന്നു. പെട്ടന്ന് അയാൾ ഒരു സ്വപ്നം കണ്ടു താൻ നാട്ടിലെത്തുന്നതായും കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതും കുറച്ചു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങൾക്ക് ശക്തമായ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആശുപത്രിയിൽ കാണിച്ചപ്പോൾ കോവിഡ് 19 എന്ന അസുഖമാണെന്ന് തെളിഞ്ഞു. അധികം വൈകാതെ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മരണപ്പെടുന്നു. പെട്ടന്ന് അയാൾ ഞെട്ടി ഉണർന്നു. ആ സ്വപ്നം കണ്ടതോടെ അയാൾ ഒരു തീരുമാനമെടുത്തു. നാട്ടിലെത്തിയാൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനമെടുത്തു. പിറ്റേന്ന് നാട്ടിലെത്തുകയും 28ദിവസം നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. അദ്ദേഹത്തിന് രോഗമില്ലായെന്ന് മനസ്സിലായപ്പോൾ വീട്ടിൽ പോകാൻ പറഞ്ഞു. അയാൾ വീട്ടിലെത്തിയ ഉടനെ സർക്കാർ നൾകിയ നിർദ്ദേശങ്ങൾ പാലിക്കുകയും അവർ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കുക മാസ്ക് ഉപയോഗിക്കുക വ്യക്തി ശുചിത്വം പാലിക്കുക നമ്മുടെ സർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നമുക്ക് കൊറോണ വൈറസിനെ ചെറുക്കാം നല്ല നാളേയ്ക്കായ് നമുക്ക് പരിശ്രമിയ്ക്കാം.

ഹസ്ന മോൾ എം ആർ
7 A ഗവ. യു. പി. എസ് പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ