സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം കരുതലോടെ
പ്രതിരോധിക്കാം കരുതലോടെ
കോവിഡ്- 19 ലോകത്തെ ഒന്നാകെ മുൾമുനയിലേക്ക് തള്ളിയിട്ട് അതിവേഗം പടരുന്ന അന്തക വൈറസായി മാറിക്കഴിഞ്ഞു. പ്രത്യേക മരുന്നുകളോ ചികിത്സയോ ഇല്ലാത്തതിനാൽ അനുതാപ ചികിത്സകൊണ്ടും സ്വയം പ്രതിരോധം കൊണ്ടും മാത്രം നിയന്ത്രിക്കാനാകുന്ന രോഗമാണിത്.സംസ്ഥാനത്ത് സർക്കാർ ശക്തമായ നിയന്ത്രണ നടപടികളും ജാഗ്രതാ നിർദേശങ്ങളുമായി കൂടെയുണ്ട്. ഒപ്പം നാം ഓരോരുത്തരും നിർവഹിക്കേണ്ട കടമകളും എടുക്കേണ്ട കരുതലുകളും ഏറെയാണ്. .ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.ആതുര ശ്രുശ്രൂഷാ രംഗത്തുള്ളവരുടെയും സന്നധപ്രവർത്തകരുടെയും അക്ഷീണ പ്രയ്തനം കൊണ്ട് ഈ മഹാമാരിയെ ഒരു പരിധി വരെ നമുക്ക് പിടിച്ചുകെട്ടാൻ സാധിച്ചു. കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് - ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ എല്ലാവരും തന്നെ അവരുടെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി ജീവിതം കഴിച്ചുകൂട്ടുകയാണ്. ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ ഇരിക്കുക എന്നത് മിക്കവാറും എല്ലാ പേർക്കും വളരെ ബുദ്ധിമുട്ടുള്ളകാര്യമായിരുന്നു പോകെപ്പോകെ അതൊരു ശീലമായി മാറി. വാഹനങ്ങളുടെ ബാഹുല്യം കുറഞ്ഞതും ഫക്ടറികൾ പ്രവൃത്തിക്കാത്തതും കാരണം അന്തരീക്ഷം മാലിന്യമുക്തമാവുകയും നദികളിലെ ജലം ശുദ്ധമാകുകയും ചെയ്തു.മനുഷ്യന് ഒന്നു ഉണർന്ന് ചിന്തിക്കേണ്ട സമയം കൂടിയാണിത് എന്നു പറയാം. എത്രയും പെട്ടെന്ന് കോവിഡ്- 19 എന്ന മഹാ വിപത്ത് നമ്മുടെ ലോകത്തുനിന്ന് അപ്രത്യക്ഷമാകാൻ നമുക്ക് കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |