എസ് പി ഡബ്യൂ എച്ച് എസ് ആലുവ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. അയൽസഭാ സന്ദർശനം, മോക്ക്പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഗ്രാമസഭ, സർവ്വേകൾ എന്നിവയൊക്കെ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.പാർലമെന്റ് മാത്രകാവതരണവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി പ്രദര്ശനവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.സോഷ്യൽ സയൻസ് മേളയോടനുബന്ധിച്ച് സ്റ്റിൽമോഡൽ, വർക്കിങ് മോഡൽ,പ്രാദേശിക ചരിത്ര രചന,അറ്റ്‌ലസ് നിർമ്മാണം,പ്രസംഗം എന്നീ മത്സര ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.ഹാ സ്‌കൂളിൽ ശ്രീ മനോജ് കുമാർ.പി ,അപ്പർ പ്രൈമറിയിൽ ശ്രീമതി ശ്രീജ.പി യുമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

പ്രവർത്തനങ്ങൾ

ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ പ്രതീകമായി ഹിരോഷിമദിനാചരണം നടത്തി. യുദ്ധവിരുദ്ധ റാലികൾക്കൊപ്പം അധ്യാപകരും വിദ്യാർഥികളും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധത്തിനെതിരായ ചാർട്ടുകളും പ്ലക്കാർഡുകളും വിദ്യാർഥികൾ തയ്യാറാക്കി.പോസ്റ്റർ രചനാമത്സരവും നടത്തി.യുദ്ധം,ബോംബ് ബ്ലാസ്റ്റിങ് എന്നിവയുടെ പരിണിത ഫലങ്ങൾ വീഡിയോ ക്ലിപ്പിങ്ങിലൂടെ കുട്ടികൾക്ക് കാണിച്ചു കൊടുത്തു.