സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/13. അതിജീവനത്തിന്റെ നാളുകൾ
അതിജീവനത്തിന്റെ നാളുകൾ
ഒരിടത്തു വളരെ സന്തുഷ്ടരായി ജീവിച്ചിരുന്ന ഒരു കുടുംബമുണ്ടായിരുന്നു... രമേശനും രാധയും അവരുടെ രണ്ടു മക്കളും.... രമേശൻ കൂലി പണിക്കാരനായിരുന്നു. അവരുടെ അയൽക്കാരായിരുന്നു ധനികരായ വേണുവും വിനീതയും രണ്ടു മക്കളും.വേണു വിദേശത്തായിരുന്നു. വിനീതക്ക് ബാങ്കിൽ ജോലി കിട്ടി. അതോടെ അവരുടെ അഹങ്കാരവും വർദ്ധിച്ചു.വിനീത രമേശിനെയും രാധയെയും എപ്പോഴും കളിയാക്കുമായിരുന്നു. ഒരു ദിവസം വിനീത ടീവിയിൽ ഒരു വാർത്ത കണ്ടു "ലോകത്തെ ആകെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ".... വിമാനങ്ങൾ എല്ലാം നിർത്തി വച്ചിരിക്കുന്നു.... വിനീതക്ക് ഭയം തോന്നി, എങ്കിലും നിപ വന്ന് പോയപോലെ ഇതും പോകുമെന്ന് അവൾ കരുതി. രമേശനും രാധയും അവളെ ആശ്വസിപ്പിച്ചു. അങ്ങനെ കേരളവും അടച്ചുപൂട്ടി.. ഒരു ദിവസം ടീവി ഓൺ ചെയ്ത വിനീതയെ കാത്തിരുന്നത് കൊറോണ ബാധിച്ചു മരണമടഞ്ഞ വേണുവിനെ കുറിച്ചുള്ള വാർത്തയാണ്.. മൃതദേഹം അവിടത്തന്നെ സംസാസ്ക്കരിക്കുമെന്നു വാർത്തയിൽ ഉണ്ടായിരുന്നു.... ഇതു കേട്ട വിനീത ബോധരഹിതയായി നിലംപതിച്ചു. സങ്കടക്കടലിൽ നിന്ന് മോചനം നേടിയ വിനീത ഈ മഹാമാരിയെ എങ്ങനെ തുരത്താൻ പറ്റുമെന്നു ആലോചിച്ചു. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്ക് ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും ഇതിനെ ചേർക്കാമെന്നു അവൾ മനസിലാക്കി... കോറോണയെ തുരത്താനുള്ള യജ്ഞത്തിൽ അവളും പങ്കാളിയായി........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ