എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/പേടി വേണ്ട...ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട...ജാഗ്രത മതി

പൂമ്പാറ്റകളെ പോലെ പാറി പറന്ന് ഉല്ലസിച്ചിരുന്ന മനുഷ്യനെ പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങാനാവാതെ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടാൻ പഠിപ്പിച്ച മഹാവ്യാധിയാണ് കൊറോണ എന്ന കോവിഡ് 19. പൂർണ്ണ സ്വാതന്ത്ര്യത്തോടെ നാട്ടിൽ നടന്നിരുന്ന മനുഷ്യൻ , കൂട്ടിലകപ്പെട്ട ജീവികളുടെ ദുരവസ്ഥയും ബുദ്ധിമുട്ടുകളും എന്താണെന്ന് ഇന്ന് തിരിച്ചറിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കി വിജയശ്രീലാളിതരായി കുതിച്ച് ഉയർന്ന മനുഷ്യ വർഗത്തിന് ഏറ്റു വാങ്ങേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടി- കോവിഡ് 19 നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസ്.മാനവരാശിയുടെ നാശത്തിനായി ഒരു അദൃശ്യ ശത്രു ഉടലെടുത്തിരിക്കുന്നു. ചൈന, ഇറ്റലി, അമേരിക്ക, സ്പെയ്ൻ തുടങ്ങിയ വലിയ രാജ്യങ്ങൾ ഇന്ന് ഈ അദൃശ്യ ശത്രുവിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നു. ചൈനീസ് നഗരമായ വുഹാനിലാണ് ഈ മഹാമാരി ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ച വ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മൂക്കു ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് ആളുകൾക്കിടയിൽ പകരുന്നത്.

  • വ്യക്തി ശുചിത്വം പാലിക്കുക
  • ഹസ്തദാനം ഒഴിവാക്കുക
  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക
  • കഴുകാത്ത കൈകളാൽ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക
  • യാത്രകളും പൊതു പരിപാടികളും മാറ്റി വെക്കുക
  • ആൾക്കൂട്ടം ഒഴിവാക്കുക
  • വീട്ടിൽത്തന്നെ താമസിക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറെയേറെ നമ്മുക്ക് തടയാൻ സാധിക്കും. ഏകദേശം മാർച്ചോടു കൂടി ഈ മഹാവിപത്ത് നമ്മുടെ ഇന്ത്യയിൽ അതും കേരളത്തിൽ വീണ്ടും എത്തി. വമ്പൻ രാജ്യങ്ങൾ ഈ മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തിയപ്പോൾ നമ്മുടെ രാജ്യം ഒറ്റക്കെട്ടായി ഈ രോഗത്തിനെതിരെ പോരാടി. ലോക് ഡൗണും സാമൂഹ്യ അകലം പാലിച്ചും വീട്ടിൽ തന്നെ ഇരുന്നും നമ്മൾ ഇന്നും ഈ ശത്രുവിനോട് പോരാടുകയാണ്.ഇത് ഏറെ കുറെ വിജയം കണ്ടു എന്നു തന്നെ പറയാം . മറ്റു രാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യത്തെ ഈ രോഗം വിഴുങ്ങിയില്ല. അതിനാൽ ഇനിയും ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾ ഉൾക്കൊണ്ട് വീട്ടിലിരുന്ന് ഈ മഹാമാരിയോട് ഒറ്റക്കെട്ടായി നമുക്ക് പോരാടാം. " വീട്ടിലിരിക്കാം സുരക്ഷിതരായ് " " പേടി വേണ്ട ജാഗ്രത വേണം"
ആഗ്നേയ് നിശാന്ത്
1 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം