ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/ പ്രതീക്ഷ-കവിത-അർച്ചനാ ദാസ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

ആവലാതികൾക്കും ആശങ്കകൾക്കുമിടയിൽ ഇന്നലെ മഴ പെയ്തു,
ആർത്തലച്ച് ഇടിയോടും മിന്നലോടും കൂടി
തകർത്തു തന്നെ,
ഇടിയായും മിന്നലായും
നിലവിളിച്ചതും പ്രാർത്ഥിച്ചതും
നാമോരോരുത്തരും തന്നെ
ഈ വന്ന ദുരന്തങ്ങളെല്ലാം
ബാക്കി വെക്കുന്നു.
മാനുഷജന്മത്തിനുഗ്രപാഠം
ഈ "മഹാമാരി"യിൽ
പെയ്തൊഴിയുന്നീതൻ'പിള്ള
നയ'മെന്നതു തീർച്ച.
അറിയാം ആർത്തലച്ചു
മണ്ണിൽ പതിക്കുന്നത് നിൻ
ദൈന്യസ്വരമെന്നു മനുഷ്യാ
സ്വജനസാമീപ്യമില്ലാതെ
മരണം കഴിച്ചവർ
ജീവിതത്തിൻ
കാമ്പറിഞ്ഞ‍തെന്നത് സത്യം
കർമ്മപഥത്തിൽ തളരാതെ
നിരന്നവരേ നിങ്ങൾക്കുവേണ്ടി
ചലിക്കും എണ്ണമറ്റ തൂലികകൾ തീർച്ച.

അർച്ചനാ ദാസ്
10 E ജി.എച്ച്.എസ്.എസ് ,കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത