ഒരു മഹാമാരി
                      ദേവു പതിവുപോലെ സ്കൂളിൽ പോയി. താമസിയാതെ മദ്ധ്യവേനൽ അവധിയെത്തും. അവധിക്കാലത്ത് എന്തൊക്കെ വിനോദപരിപാടികളാണ് ഒരുക്കേണ്ടതെന്ന് മനസ്സിൽ പദ്ധതി തയ്യാറാക്കിയാണ് അവൾ ക്ലാസ്സിൽ എത്തിയത്. രാധ ടീച്ചർ ക്ലാസ്സിൽ എത്തി പതിവുപ്രവർത്തനങ്ങൾ ആരംഭിച്ചു. ഫാത്തിമ്മയും അപ്പുണ്ണിയും മറ്റുള്ളവരും ടീച്ചറുടെ ചോദ്യങ്ങൾക്ക് വളരെ ഗൗരവത്തോടെ മറുപടി പറയുകയാണ്. മറ്റെന്തോ ആലോചിച്ച് പൊട്ടിച്ചിരിക്കുന്ന ദേവുവിനെ കണ്ട ടീച്ചർ അൽപം ദേഷ്യത്തോടെ കാരണം അന്വേഷിച്ചു. ആദ്യം ഒന്നു പതറിയെങ്കിലും ദേവു സത്യം പറഞ്ഞു. ടീച്ചർ ക്ഷമിച്ചുകൊണ്ട് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ പറഞ്ഞു. സ്കൂളിൽ നിന്ന് തിരിച്ചു വന്ന ദേവു കുളി കഴിഞ്ഞ് അമ്മ നൽകിയ ചായയുമായി ടിവിക്ക് മുന്നിലെത്തി. അപ്പോഴാണ് ആ ദുഃഖ വാർത്ത അവൾ കേട്ടത്.

കോവിഡ് 19 എന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുന്നു. നാളെ മുതൽ സ്കൂളുകൾക്ക് അവധിയാണ് ആരും പുറത്തിറങ്ങരുത്. വീട്ടിലിരിക്കൂ...സമ്പൂർണ ലോക്ഡൗൺ. ദേവുവിന്റെ അവധിക്കാല സ്വപ്നങ്ങൾ കാറ്റിൽ പറന്നു. ലോക്ഡൗൺ ദിവസങ്ങൾ അവൾ എണ്ണിയെണ്ണി നീക്കി. ഒരു ദിവസം പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ ദേവുവിന് പതിവില്ലാത്ത ക്ഷീണം, ചെറിയ ചുമ , തൊണ്ടവേദന .... ദേവുവിനെ കണ്ട അമ്മയ്ക്ക് എന്തോ അസ്വസ്ഥത കാണാനായി. അമ്മ അവളെ ആശുപത്രി.ിലെത്തിക്കാൻ തീരുമാനിച്ചു. കുറെ നേരം ചുമലിലിട്ട് അമ്മ നടന്ന ശേഷം ഒരു ഓട്ടോ കിട്ടി അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിക്കാനൊരുങ്ങാതെ അധികൃതർ അവരെ തിരിച്ചയച്ചു. മറ്റെവിടെയെങ്കിലും പൊയ്ക്കോളൂ. ഇവിടെ പരിശോധന ാസംവിധാനങ്ങളൊന്നുമില്ല.കോവിഡാണോ എന്നറിയില്ലല്ലോ. ആശുപത്രികൾ തോറും ഓടിയെത്തിയെങ്കിലും ഒരിടവും അവർക്കായി തുറന്നില്ല. രോഗം മൂർച്ഛിച്ചു. അമ്മ ദൈവത്തോട് മനസ്സുരകി പ്രാർത്ഥിച്ചു. നേർച്ചകൾ നേർന്നു പക്ഷേ എന്തു ചെയ്യാൻ ... വിധി അവളെ വെറുതെ വിട്ടില്ല.ദേവുവിന്റെ സ്വപ്നങ്ങൾ ബാക്കായാക്കി അവൾ ഈ ലോകത്തോട് വിട പറഞ്ഞു. കോവിഡ് എന്ന മഹാമാരി ദേവുവിനെപ്പോലെ ലക്ഷക്കണക്കിന് മനുഷ്യമനസ്സുകളെ തകർത്തെറിഞ്ഞ് പാഞ്ഞുകൊണ്ടേയിരിക്കുന്നു.. കോവിഡ് എന്ന മഹാമാരിയുടെ അന്ത്യത്തിനായി ലോകജനത ഒറ്റ മനസ്സോടെ പൊരുതുകയാണ്.....

റിയ
II A ജി.എൽ.പി.എസ്. പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ