കൊറോണ നാട് കാണാൻ എത്തി
ജനജീവിതം ലോക്കഡൗണിലായി
റോഡിൽ തിക്കും തിരക്കുമില്ല
മദ്യത്തിൻ ഷാപ്പ് തുറക്കാറില്ല
സ്‌കൂളിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു
കുട്ടികളെല്ലാം വീട്ടിലിരിക്കുന്നു
അക്ഷരവൃക്ഷം പണിപ്പുരയിൽ
ചിക്കൻ കറി കൂട്ടി ഉണ്ടിരുന്നവർ
പയറും കഞ്ഞിയിലും ഒതുങ്ങിടുന്നു
മക്കൾക്ക് പേരിടാൻ പോലും ചിലർ
കോവിഡിനെ തിരഞ്ഞെടുത്തു
ജീവിത സുരക്ഷക്കായി നമ്മൾ
സർക്കാരിൻ കൂട്ടിലെ തത്തയായി
ജാതിമത ചിന്ത ഇല്ലായെങ്കിൽ
രാഷ്‌ട്രീയ ഭേദം ഇല്ലായെങ്കിൽ
കൊറോണയെ നമുക്ക് തുരത്താം
ഈ കൊറോണയെ നമുക്ക് തുരത്തി ഓടിക്കാം.