കാറ്റു കടക്കാതെ കാക്കുന്ന-
വെളിച്ചം പരത്തുന്നവർ.
പുറമേ മോടി പിടിപ്പിച്ചവ.
ചിലരതുവഴി പുറത്ത് നോക്കാനിഷ്ടപ്പെടുന്നു-
ചിലരകത്തു കടക്കാനും.
അവ പുറം കാഴ്ചകളെ മനോഹരമാക്കുന്നു.
പലപ്പോഴും നേരെ മറിച്ചായിരുന്നു അകം കാഴ്ചകൾ-
ഭീകരമായവ.
ഇരുട്ടകറ്റി കാഴ്ച നൽകാൻ ചിലർക്ക്-
ജനലുകളേ ഇല്ലായിരുന്നു.