കുട്ടൻ ക്ലാസ്സിൽ വന്നില്ല
കുട്ടികൾ ചൊല്ലി വയ്യെന്ന്
എന്തേ ദീനമെന്ന് തിരക്കി
ഛർദി വയറിളക്കമെന്നായി
എന്തേ കാരണമെന്ന് തിരക്കി
ഈച്ച പരത്തിയത് എന്നായി
ഈച്ചകൾ പെരുകാൻ കാരണമെന്തേ
പരിസരം എല്ലാം വൃത്തിഹീനം
വീടും വഴിയും വെടിപ്പാക്കി
കുളവും കായലും ശുചിയാക്കി
ഈച്ചയും പൂച്ചയും ഓടിയൊളിച്ചു
രോഗമില്ലാതെ സുഖമായി കഴിഞ്ഞിടാം