സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/കഥ - വീട്ടിലിരിക്കൂ സുരക്ഷിതരാകൂ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                 വീട്ടിലിരിക്കൂ സുരക്ഷിതരാകൂ
   
               ഹാങ്ചി..ഹാങ്ചി...
       നാല് വയസുകാരനായ ഇച്ചുവിന്റെ തുമ്മൽ കേട്ടപ്പോൾ അച്ചൻ പരിഭ്രാന്തിയോടെ ചോദിച്ചു ..എന്തു പറ്റി മോനേ..എന്താ ഒരു വല്ലായ്മ?  ഇച്ചുവിന്റെ മുഖം വാടി.തുടർച്ചയായ തുമ്മൽ മൂലം അവന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മോനേ നീ ഇന്നലെ
 പട്ടിക്കുട്ടിയുമായി കളിച്ചതുകൊണ്ടായിരിക്കാം ഈ തുമ്മൽ. ഇതുകേട്ടുകൊണ്ട് അമ്മ അവരുടെ അടുത്തെത്തി. അമ്മ വാത്സല്യത്തോടെ അവന്റെ അടുത്തിരുന്നു... 'നീ എന്തിനാ മോനേ പട്ടിക്കുട്ടിയുമായി കളിച്ചത്? മോനേ നമ്മൾ വിദേശത്തുനിന്നു വന്നവരല്ലേ? പതിനാല് 
 ദിവസങ്ങൾ കഴിഞ്ഞേ പുറത്തിറങ്ങാവൂ എന്ന് ഡോക്ടർ പറഞ്ഞില്ലായിരുന്നോ? നമ്മളും വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരല്ലേ?'...അച്ചന്റേയും അമ്മയുടേയും സങ്കടം കണ്ടപ്പോൾ ഇച്ചുവിന് ഒരു സംശയം തോന്നി. അച്ചാ ഞാൻ പുറത്തിറങ്ങിയാൽ എന്താ കുഴപ്പം..  
 മോനേ കോവിഡ് 19 എന്ന മഹാമാരി പടർന്നുപിടിച്ചിരിക്കുന്ന ഇറ്റലിയിൽ നിന്നു വന്നവരല്ലേ നമ്മൾ .  അതിനാൽ നാട്ടിലെ ജനങ്ങൾക്ക് നമ്മളിൽ നിന്ന് രോഗം പടരുന്നതിന് അവസരമുണ്ടാക്കരുത്. ഇച്ചു കൂട്ടുകാരുടെകൂടെ കളിച്ചാൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് 
 മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനിടയാകും.അത് നമ്മൾ ഈനാടിനോടും നാട്ടുകാരോടും ചെയ്യുന്ന ഏറ്റവും വലിയ പാപമായിരിക്കും. ഇച്ചുവിന്റെ കൂട്ടുകാർക്കും അവരുടെ കൂട്ടുകാർക്കും രോഗഭീഷണി നമ്മളായിട്ട് ഉണ്ടാക്കരുത്.
            ഇച്ചു ശ്രദ്ധയോടെ കേട്ടിരുന്നു.........   അച്ചൻ തുടർന്നു... സർക്കാരും ആരോഗ്യവകുപ്പും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ എല്ലാവരുടേയും ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും. ...   അപ്പോ ..എങ്ങനയാ ഇച്ചൂ..
 വീട്ടിൽത്തന്നെ ഇരിക്കാം അല്ലേ..  ഇച്ചു സമ്മതിച്ചു.. ഇരിക്കാൻ വരട്ടെ ഇച്ചുവിന്റെ ജലദോഷത്തിന് ഡോക്ടറങ്കിളിനെ ഒന്നു ഫോൺ ചെയ്യാം.  മോനേ ..കൈകൾ നന്നായി കഴുകിയിട്ട് ഇവിടിരുന്നോ..അമ്മയിപ്പം വരാം
  അവൻ അച്ചനെ നോക്കി പുഞ്ചിരിച്ചു. അച്ചൻ അവനെ നോക്കി കണ്ണിറുക്കി..
                       
                                                                                                  അഫ്‍നാൻ എം ഷാഫി
                                                                                                   ക്ലാസ് 5