എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഒന്നാം ക്ലാസിലെ കുട്ടികളെ അധ്യാപകർ തയ്യാറാക്കിയ തൊപ്പി ധരിപ്പിച്ച് മുതിർന്ന ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ ആനയിച്ച് കൊണ്ട് വന്ന് പ്രത്യേകം സജ്ജമാക്കിയ അലങ്കരിച്ചു വച്ച ഹാളിൽ ഇരുത്തി. കുട്ടികൾക്ക് പല നിറത്തിലുള്ള ബലൂണുകൾ നൽകുന്നു. പിന്നീട് പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടന്നു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ബേബി റുബീനയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.PTAപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ HM സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ റുഖിയ കുട്ടികൾക്ക് ക്വിറ്റ് വിതരണം ചെയ്തു.മുൻ പ്രധാനാധ്യാപകൻ കെ.ടി അഹമ്മദ് കുട്ടി മാസ്റ്റർ ,മുൻ അധ്യാപകനും മാനേജറുമായ സുബൈർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. SFI, DYFI പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഉപഹാരങ്ങൾ നൽകി.അസീസ് മാഷിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു. ശേഷം മധുരവിതരണവും നടന്നു. യുവജന സംഘടനകളും PTA, MTAഅംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
പി. ടി. എ.
- പി.വി.ചന്ദ്രൻ (പ്രസിഡന്റ്)
- അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്)
- ശാഫി കോഴിശ്ശേരി
- ബഷീർ കൊന്നാര
- റഹ്മത്ത് മൊടവഞ്ചേരി
- സൈഫുദ്ധീൻ .കെ.കെ
- സുബൈർ വി.ടി
- മുജീബുറഹ്മാൻ .കെ
- അബ്ബാസ് ഒ.കെ
- സമീർ.എം
- ജൗഹർ.ഇ
- ശംസുദ്ദീൻ.കെ
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു
വായനാ ദിനം
ജൂൺ 19 വായനാ ദിനത്തിൽ ചിത്രവായന, വായനാ കാർഡ് നിർമ്മാണം ,മഹത് വചനങ്ങളുടെ പോസ്റ്റർ രചന, ചുമർ പത്രികാ നിർമാണം, അടുത്ത ഒരാഴ്ചയിലെ പത്രങ്ങളിൽ നിന്നും ക്വിസ് മത്സരം എന്നിവ നടത്തി. P Nപണിക്കരെക്കുറിച്ച് ഡോക്യുമെന്ററി അവതരണവും നടന്നു.
ബഷീർ ദിനം
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു. ബഷീർദിന ക്വിസ് ,ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ സിനിമ പ്രദർശനം എന്നിവ നടന്നു.
ജൂലൈ 21 ചാന്ദ്ര ദിനം
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
ജൂലൈ 28 പ്രകൃതിസംരക്ഷണദിനം
ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.
ഹിരോഷിമ,നാഗസാക്കി
ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
പ്രളയം മൂലം സ്വാതന്ത്ര്യ ദിനം വളരെ ലളിതമായ രീതിയിലാണ് ആചരിച്ചത്.സ്കൂളിന്റെ അടുത്തായി താമസിക്കുന്ന കുട്ടികളും അധ്യാപകരും PTA മെമ്പർമാരും ഏതാനും നാട്ടുകാരുമാണ് പരിപാടിയിൽ പങ്കെടുത്തത്. അന്നേ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന പ്രവർത്തനങ്ങളൊന്നും തന്നെ നടത്താൻ സാധിച്ചില്ല. PTAപ്രസിഡന്റാണ് പതാക ഉയർത്തിയത്.
അധ്യാപക ദിനം
സെപ്തംബർ അഞ്ച് അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്.രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.
വിനോദയാത്ര

അധ്യയന വർഷത്തിലെ സെക്കൻഡ് ടേം എന്നത് വിനോദയാത്രകൾ, കലോത്സവങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, ഇടയ്ക്ക് വരുന്ന പരീക്ഷകൾ എന്നിവ കൊണ്ട് ആഹ്ലാദ കാരിയാണ്. അധ്യയനത്തിന്റേയും അധ്യാപനത്തിന്റേയും വിരസതയെ മറികടക്കാൻ ഇതു കൊണ്ട് സാധിക്കാറുണ്ട്. എല്ലാ പാഠങ്ങളും പുസ്തകങ്ങളിൽ നിന്നു തന്നെ ലഭിക്കണമെന്നില്ല.ചില പാഠങ്ങൾ ജീവിതവും ചില പാഠങ്ങൾ അനുഭവവും ചില പാഠങ്ങൾ ബന്ധങ്ങളും ചില പാഠങ്ങൾ യാത്രകളും പഠിപ്പിച്ചുതരുന്നു.സ്ക്കൂൾ വിനോദയാത്രകൾ ജീവിതത്തിലുടനീളം മറക്കാനാവാത്തതാണ്.കൂട്ടുകാരൊത്തുള്ള ഇത്തരം യാത്രകൾ നല്കുന്ന ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മചെപ്പിലെ അനർഘ സമ്പാദ്യങ്ങളാണ്.അതിനായി പാലക്കാട്, മലമ്പുഴ, കവ എന്നിവിടങ്ങളിലേക്ക്ഒരു ട്രിപ്പ് സംഘടിപ്പിച്ചു. ആ ദിവസത്തെ യാത്ര കുട്ടികൾ വളരെ ആവേശത്തോടെ നടത്തി.ഭൂരിഭാഗം കുട്ടികളും ആദ്യമായിട്ടായിരുന്നു കൂട്ടുകാരൊത്ത് പുറത്തേക്ക് യാത്ര നടത്തുന്നത്. അതിനാൽ യാത്രയുടെ ആദ്യാവസാനം വരെയും അവർ ഏറ്റവുമധികം ആസ്വദിച്ചു.വ്യത്യസ്തമായ ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, സംസ്കാരം, ജീവിത രീതികൾ എല്ലാം നേരിട്ട് കണ്ടറിയുകയായിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്നും ഇതു കൊണ്ട് കഴിഞ്ഞു
പഠനോത്സവം


2018-19 വർഷത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന മികവുറ്റ ജനങ്ങളുടെ നേർക്കാഴ്ചയായിരുന്നു6.2.19 ന് നടന്ന പ oനോത്സവം തങ്ങൾ ആർജിച്ച പഠന നേട്ടങ്ങൾ യാതൊരു ഇടർച്ചയും കൂടാതെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചത് ഏറെ സന്തോഷത്തോടെയാണ് സമൂഹം സ്വീകരിച്ചത്. വിവിധ വ്യാഹാര രൂപങ്ങളിൽ തങ്ങൾ നേടിയശേഷികൾ അനാവരണം ചെയ്യാൻ കുട്ടികൾ കാണിച്ച മിടുക്കിനെ പ്രശംസിക്കാതെ വയ്യ.

ഇംഗ്ലീഷ് ഫെസ്റ്റ്

ഇംഗ്ലീഷ് പഠന മികവുകൾ സമൂഹവുമായി പങ്കു വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടത്. പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് നൽകുന്ന പരിഗണന രക്ഷിതാക്കളയും നാട്ടുകാരെയും ബോധ്യപ്പെടുത്തുകയെന്നതും ഇതിൻ്റെ ഉദ്ദേശ്യങ്ങളിൽ ഉൾപ്പെടുന്നു. തങ്ങൾക്ക് ലഭിച്ച ആശയങ്ങളെ വിവിധ രൂപങ്ങളിൽ പ്രകടിപ്പിക്കാൻ അവസരമേകുന്നതായിരുന്നു ഇത്. പഞ്ചായത്തിലെ സ്കൂളുകൾ മാറ്റുരച്ച ഈ ആഘോഷ പരിപാടിയിൽ രണ്ടാം സ്ഥാനം വടക്കുംമുറിALPS നേടിയെന്നത് അഭിമാനകരവും ചാരിതാർത്ഥ്യജനകവുമാണ്.

ശാസ്ത്ര പോഷണം

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തിയ ശാസ്ത്ര പോഷണം ശിൽപശാലക്ക് ആതിഥ്യം വഹിക്കാൻ വടക്കുംമുറി ALP സ്കൂളിന് സാധിച്ചത് ഏറെ സന്തോഷകരമാണ്. പഞ്ചായത്തിലെ സ്കൂളുകളിൽ നിന്ന് വന്ന കൊച്ചു ശാസ്ത്രജ്ഞർക്കായി 2018 ഡിസംബർ 6, 7 തിയതികളിൽ നടന്ന ഈ വൈജ്ഞാനികോത്സവം ഏറെ കൗതുകകരവും താൽപര്യമുണർത്തുന്നതുമായി. വിഭവസമൃദ്ധമായ ഭക്ഷണം നൽകിയും ആവശ്യപ്പെട്ട സൗകര്യങ്ങളൊരുക്കി നൽകിയും വന്ന അതിഥികളെ സംതൃപ്തിയോടെ സ്വീകരിക്കാൻ നമുക്കായി.

കായികോത്സവം
നവംബർ 3ന് എ.എൽ.പി.എസ്. വടക്കുമുറി സ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി. ഈ വർഷത്തെ മഹാപ്രളയത്തെത്തുടർന്ന് സർക്കാർ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇപ്രാവശ്യം LP വിഭാഗത്തിന്റെ കായിക മേള സ്കൂൾ തലത്തിൽ അവസാനിക്കുകയായിരുന്നു. PTA യുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സാന്നിധ്യം ആവേശം കൂട്ടി

