സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/സൗന്ദര്യത്തെ സ്നേഹിച്ചവൾ
സൗന്ദര്യത്തെ സ്നേഹിച്ചവൾ
ഒരിക്കൽ ഒരു ചെറിയ ഗ്രാമത്തിൽ മരിയൻ എന്നു പേരായ ഒരു സ്ത്രീ ജീവീച്ചിരുന്നു. മരിയ സത്സ്വഭാവി ആയിരുന്നു. മരിയയുടെ ഏക മകളായിരുന്നു നെർസീസ.അവൾ അതീവ സുന്ദരിയായിരുന്നു. നെർസീസയെക്കണ്ടാൽ ജീവനുള്ള ഒരു പാവക്കുട്ടിയെ പ്പോലെ തോന്നിയിരുന്നു . അവൾ തന്നെത്തന്നെ മുഴുവനായി സ്നേഹിച്ചിരുന്നു.ഒരിക്കൽ മരിയ മകളോട് റൊട്ടിയുണ്ടാക്കാൻ തന്നെ സഹായിക്കാമോ എന്നു ചോദിച്ചു. ഹാ സാദ്ധ്യ മല്ലമ്മേ, അതിന്റെ പൊടി സുന്ദരമായ എന്റെ കണ്ണുകളുടെ ഭംഗി നശിപ്പിക്കും. പിന്നീടൊരിക്കൽ തന്നെ കൃഷിപ്പണിയിൽ സഹായിക്കാമോ എന്ന് അമ്മ അവളോടു ചോദിച്ചു. അയ്യോ പറ്റില്ല. എന്റെ മനോഹരമായ വിരലുകളിൽ മണ്ണു പറ്റും.നെർസീസ മറുപടി പറഞ്ഞു. അമ്മേ എനിക്കു കഴിക്കാൻ സ്വർണ്ണറൊട്ടി വേണം.ഒരു ദിവസം നെർസീസ അമ്മയോടു പറഞ്ഞു. മകളുടെ ആവശ്യം കേട്ട അമ്മ ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്കു നോക്കി. സ്വർണ്ണറൊട്ടി കഴിക്കാൻ പറ്റില്ല മോളേ.അമ്മയുടെ വാക്കുകൾ അവൾ വിശ്വസിച്ചില്ല. കാലം കടന്നു പോയി. അവൾക്ക് വിവാഹപ്രായമായി. ധാരാളം ചെറുപ്പക്കാർ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെത്തി. പക്ഷെ അവൾ എല്ലാവരേയും തിരിച്ചയച്ചു. അവളുടെ ആഗ്രഹം ഒരു രാജകുമാരനെ വിവാഹം കഴിക്കണം എന്നായിരുന്നു.ഒരിക്കൽ അമ്മ യുടെ രണ്ടു ചങ്ങാതിമാർ വീട്ടിൽ വന്നു. മകളെക്കുറിച്ച് അമ്മ അവരോടു പറഞ്ഞു. ചങ്ങാതിമാർ അമ്മയെ ആശ്വസിപ്പിച്ചു. അവർ മാന്ത്രികരായിരുന്നു. അവർ അവളെ ഗാഢനൃദയിലാക്കി. അവൾക്കു മുന്നിൽ ഒരു സ്വപ്നലോകം തുറന്നു.അവൾ ആഗ്രഹിച്ചതു പോലെ ഒരു രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ എത്തി. അവൾ കുമാരനോടൊപ്പം കൊട്ടാരത്തിലേക്കു പോയി. അവിടം ആകെ സ്വർണ്ണമയമായിരുന്നു. സ്വർണ്ണത്തളികയിൽ സ്വർണ്ണറൊട്ടി നിരത്തി പരിചാരികമാർ അവൾക്കു നേരെ നീട്ടി.ആർത്തിയോടെ തിന്നാൻ ഒരുങ്ങിയ അവൾക്കു് അതു് ഒരിക്കലും തിന്നാനാവില്ലായെന്നു മനസ്സിലായി. മേശപ്പുറത്ത് നിരന്നിരിക്കുന്ന മറ്റു വിഭവങ്ങളും തിന്നാൻ കഴിയില്ലയെന്ന് ബോദ്ധ്യപ്പെട്ടു.പെട്ടന്ന് അവൾക്കമ്മയെ ഓർമ്മ വന്നു. അവൾ കരയാൻ തുടങ്ങി.അവൾക്കു മുന്നിലെ സ്വപ്നലോകം മറഞ്ഞുപോയി.അവൾ ഓടി അമ്മയ്ക്കരികിലെത്തി. അമ്മയെക്കെട്ടിപ്പിടിച്ച് മാപ്പു പറഞ്ഞു.ചങ്ങാതിമാരേ ഈ കൊറോണക്കാലത്ത് നമുക്കും നമ്മുടെ മാതാപിതാക്കളെ അനുസരിക്കാം.
സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ