ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ആരോഗ്യം      

പണ്ട് പണ്ട് ഒരു നാട്ടിൽ മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അവർ ദിവസവും സമീപത്തുള്ള ഫാക്ടറിയിൽ നിന്നും തള്ളുന്ന അവശിഷ്ടങ്ങളിൽ നിന്നും വരുന്ന ദുർഗന്ധവും നാട്ടുകാർ അവിടെ ഇവിടെയായി ഉപേക്ഷിക്കുന്നഅവശിഷ്ടങ്ങളിൽ നിന്നും വരുന്ന ദുർഗന്ധവും സഹിച്ചാണ് സ്ക്കൂളിൽ പോകുന്നത്. ഇതിൽ നിന്നും മോചനം നേടാൻ എന്താണു വഴിയെന്ന് അവർ ഗാഢമായി ആലോചിച്ചു.

അവർ മൂന്നു പേരും അവരുടെ കൂട്ടുകാരും ചേർന്ന് ആലോചിച്ച് ഒരു ഉപായം കണ്ടെത്തി.ഒരു ദിവസം അവരെല്ലാവരും ചേർന്ന് ആ നാട്ടിലെ മുഴുവൻ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും പെറുക്കി കൊണ്ടു വന്ന് ഒരു വലിയ ഭൂതത്തെ ഉണ്ടാക്കി. ബാക്കി വന്ന അവശിഷ്ടങ്ങൾ അതാത് രീതിയിൽ സംസ്കരിച്ചു. എന്നിട്ട് നാട്ടുകാരെ എല്ലാവരെയും വിളിച്ചു ചേർത്ത് പറഞ്ഞു, ഇത് ഞങ്ങൾ ഈ നാട്ടിൽ നിന്നും പെറുക്കിയെടുത്ത പ്ലാസ്റ്റിക്കു കൊണ്ടുണ്ടാക്കിയ ഭൂതമാണ്. നിങ്ങൾ ഓരോരുത്തരും വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ നമ്മുടെ പല സഹജീവികളെയും കൊന്നൊടുക്കുന്നു. കൃഷി സ്ഥലങ്ങളും നശിച്ചു പോകുന്നു. ഇത് നമ്മുടെ ജീവനും ആപത്താണ്.ഇതിന് ഒരു പരിഹാരം കണ്ടെത്തണം കൂടാതെ ഫാക്ടറിയിലെ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാനും ഏർപ്പാട് ഉണ്ടാക്കണം. അങ്ങിനെ ഇതുപോലെയുള്ള ഭൂതങ്ങളെ നമുക്ക് ഓടിക്കാം.നമ്മുടെ നാട് ശുചിത്വമുള്ള നാടാകട്ടെ..

പിന്നീട് ആ നാട്ടിലെ കടകളിൽ പ്ലാസ്റ്റിക് കവറുകൾ കൊണ്ടുവരുന്നത് നിർത്തി. ഇത് കണ്ട് അയൽനാട്ടുകാരും അതുപോലെ ചെയതു. അങ്ങനെ അത് ആദ്യത്തെ ശുചത്വ നാടായി മാറി.

മീനാക്ഷി ബി
3 ബി ജി.എൽ.പി സ്‍ക‍ൂൾ അരക്കുപറമ്പ്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ