ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/മരം വെട്ടുകാരനും തേൻമാവും

Schoolwiki സംരംഭത്തിൽ നിന്ന്
മരം വെട്ടുകാരനും തേൻമാവും

ഒരിക്കൽ ഒരു മരം വെട്ടുകാരൻ ഒരു കൊല്ലനെ കൊണ്ട് നല്ല മൂർച്ചയുള്ള ഒരു കോടാലി ഉണ്ടാക്കി. കോടാലി നന്നായി ഉണ്ടാക്കിയെങ്കിലും കൊല്ലൻ അതിന് കൈപ്പിടി ഉണ്ടാക്കിയില്ല. മരം വെട്ടുകാരൻ അടുത്തുള്ള കാട്ടിലേക്ക് പോയി. തേന്മാവിനോട് ചോദിച്ചു. നീ എനിക്കീ കോടാലിക്കിടാൻ പറ്റിയ ഒരു കൊമ്പ് തരുമോ? തേൻമാവ് ഉടനെ മരം വെട്ടുകാരന് കൊമ്പ് നൽകി. ആ കൊമ്പ് നന്നായി ചെത്തി മിനുക്കി ഒരു കൈപ്പടി ഉണ്ടാക്കി. അയാൾ തേൻമാവ് മുറിക്കാൻ തുടങ്ങി. തേൻമാവ് ചോദിച്ചു, നിനക്ക് ഞാൻ കൊമ്പ് തന്നില്ലേ, പിന്നെ നീ എന്തിനാണ് എന്നെ മുറിക്കുന്നത്. അയാൾ പറഞ്ഞു എന്റെ പണി മരം മുറിക്കലാണ്. അതും പറഞ്ഞ് അയാൾ മരം മുറിച്ച് പട്ടത്തിലേക്ക് കൊണ്ടുപോയി

ലിബ നസ്റിൻ
1 സി ജി.എൽ.പി.എസ്. തച്ചണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ