ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം മനുഷ്യരിൽ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം മനുഷ്യരിൽ

രോഗപ്രതിരോധം നമ്മുടെ ശരീരത്തിലെ ഒരു അത്യാവശ്യ ഘടകമാണ്. അത് നാം തന്നെ നിർമ്മിക്കുകയാണ്. സ്വാഭാവികമായ രോഗ പ്രതിരോധശേഷി നാം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഈ കാലങ്ങളിൽ നാം നമ്മുടെ ആഹാര പ്രക്രിയ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. രോഗ പ്രതിരോധം സമീകൃതമായ ആഹാര ശൈലിയിലൂടെ നമുക്ക് ലഭിക്കുന്നു. ആഹാരക്രമീകരണം രോഗപ്രതിരോധത്തിന്റെ അടിത്തറയാണ്. നാം പച്ചക്കറി കളും മാംസം അടങ്ങിയതുമായ ആഹാരങ്ങൾ ഭക്ഷിക്കണം.കഴിവതും ചോക്ലേറ്റ് ജംഗ് ഫുഡ് എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക.നമ്മുക്ക് രോഗ പ്രതിരോധശേഷി ഉണ്ടോ എന്ന് തെളിയിക്കാൻ നമ്മുടെ ശരീരം രോഗങ്ങൾ നൽകും.ആരോഗങ്ങളിൽ നിന്ന് നാം മോചിതരായാൽ, ഉറപ്പിച്ചു കൊള്ളൂ നിങ്ങൾക്ക് രോഗ പ്രതിരോധശേഷിയുണ്ട്. 'ആഹാരകൃമീകരണ'മാണ് രോഗ പ്രതിരോധത്തിന്റെ ആദ്യ ഘടകം. രോഗപ്രതിരോധത്തിന്റെ രണ്ടാം ഘടകമാണ് 'ഉറക്കം'. എപ്പോഴും നാം 6 അല്ലെങ്കിൽ 8 മണിക്കൂർ ഉറങ്ങണം.8 മണിക്കൂർ ഉറങ്ങിയാൽ നല്ലത്. ഉറക്കം സുഖമമായി നടന്നാൽ നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിക്കും.നാം 6 അല്ലെങ്കിൽ 8 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെ ബാധിക്കും.ഹൃദയം നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ പതുക്കെ പതുക്കെ മുടക്കും.പിന്നെ അത് നമ്മുടെ തലച്ചോറിനെ ബാധിക്കും,ബുദ്ധിയെയും. ഉറക്കം നന്നായാൽ നമ്മുക്ക് രോഗം വരുന്നതിന് തടസ്സമാകും. ഉറക്കം നന്നായില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെ ബാധിക്കും.വേണ്ടിവന്നാൽ അത് നമ്മുടെ പ്രാണൻ വരെ എടുത്തേക്കാം.അത് കൊണ്ട് നാം നന്നായി ഉറങ്ങേണം. ഉറക്കം രോഗപ്രതിരോധത്തിന് ഉത്തമമാണ്. രോഗ പ്രതിരോധത്തിന്റെ മൂന്നാം ഘട്ടമാണ് 'വ്യായാമം'.വ്യായാമം എന്നാൽ ശാരീരിക ക്ഷമതയും പൂർണ്ണ ആരോഗ്യവും നിലനിർത്തുന്നതിനായി ചെയ്യുന്ന കായിക പ്രവർത്തനങ്ങളേയാണ് ഉദ്ദേശിക്കുന്നത്. നാം വ്യായാമത്തിൽ ഏർപ്പെട്ടാൽ നാം എപ്പോഴും ഉന്മേഷവാനായിരിക്കും.പേശികളുടെയും അസ്ഥികളുടെയും വളർച്ചയിലൂടെ കൂടുതൽ ശക്തി ലഭിക്കുന്നു.വ്യായാമത്തിലൂടെ നാം ശാരീരിക ക്ഷമത കൈവരിക്കുന്നു.നല്ല ഉറക്കവും ലഭിക്കുന്നു.വ്യായാമത്തിലൂടെ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു.വ്യായാമത്തിലൂടെ നമ്മുക്ക് ലഭിക്കുന്ന ഏറ്റവും നല്ല ഗുണം:നല്ല രോഗപ്രതിരോധശേഷി ലഭിക്കുന്നു.നാം വ്യായാമത്തിൽ ഏർപ്പെട്ടില്ലെങ്കിലുള്ള ദോഷങ്ങൾ:അസ്ഥികളുടെ ക്ഷയം മൂലം ഓസ്റ്റീ യോ പോറോസീസ് എന്ന രോഗമുണ്ടാകുന്നു.ഇത് ചലനശേഷി നഷ്ടപ്പെടുത്തുന്നു.പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളുമുണ്ടാകുന്നു. വാർദ്ധക്യത്തിലെ പേശിക്ഷയം ഉണ്ടാകുന്നു.ഈ കാരണങ്ങൾ ശ്രദ്ധിച്ചല്ലോ.അതുകൊണ്ടാണ് നാം കുട്ടിക്കാലത്തു തന്നെ വ്യായാമത്തിൽ ഏർപ്പെടേണ്ടതാണ്.നമ്മുക്ക്‌ നല്ല രോഗപ്രതിരോധശേഷി ലഭിക്കുന്നു. രോഗ പ്രതിരോധത്തിലെ അടുത്ത ഘടകമാണ് 'വിശ്രമം'.വിശ്രമം നമ്മുടെ രോഗ പ്രതിരോധത്ത ശേഷി വർദ്ധിപ്പിക്കുന്നു.ജോലി ചെയ്ത് കഴിഞ്ഞ് നാം വിശ്രമിക്കേണ്ടതാണ്.വിശ്രമവും രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്.വിശ്രമമില്ലെങ്കിൽ നമ്മുക്ക് പല രോഗങ്ങളും ബാധിക്കും.അത് കൊണ്ട് നിത്യജീവിതത്തിൽ വിശ്രമം അത്യാവശ്യമാണ്. ഈ കാലങ്ങളിൽ നാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.മേൽ പറഞ്ഞ കാര്യങ്ങൾ ഉൾകൊണ്ട് മുന്നേറുക......

സത്യജിത്ത്
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം