ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


ഈ സാഹചര്യത്തിൽ രോഗ പ്രതിരോധം എന്ന വിഷയം അതീവ പ്രാധാന്യം അർഹിക്കുന്നു. ഒരു വൈറസ് പരത്തിയ കൊറോണ എന്ന മഹാമാരി ലോകമൊട്ടാകെ മനുഷ്യകുലത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയില്ല. രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടക്കാതിരിക്കാൻ ഉള്ള ശീലങ്ങൾ പാലിക്കുക എന്നതാണ് . പുകവലി ശരീരത്തിന് നല്ലതല്ലാത്തതിനാൽ ഒഴിവാക്കണം. പാൽ, പഴങ്ങൾ, പച്ചക്കറികൾ, മുട്ട, മാംസം ഇതെല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം. അത്യാവശ്യം വ്യായാമം ചെയ്യണം. മദ്യം ഉപയോഗം കരളിനെ നശിപ്പിക്കുന്നതിനാൽ അത് ഒഴിവാക്കുക. മനുഷ്യന് അത്യാവശ്യം വേണ്ടത് ഉറക്കമാണ് . ആരോഗ്യമുള്ള മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും ഉറങ്ങണം. വൈകി ഉള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. പ്രതിരോധ ശക്തി ഉണ്ടാകാൻ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം. കൊറോണ കാലത്തു മാത്രമല്ല എപ്പോഴും ഇത് ശീലം ആക്കണം. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും

ഗംഗ എസ് എസ്
1 B ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം