കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ/അക്ഷരവൃക്ഷം/നേരിന്റെ വേര്

നേരിന്റെ വേര്

നേരവും കാലവും
ഇല്ലത്രയിവിടെ !!
നേരം കെടാത്തൊരീ
ഘടികാര മുറ്റത്ത്
നേരത്തെയുണരാൻ
നേരുറവയിൽ
കുളിക്കാൻ നേരം
കാത്തുനിൽക്കേണ്ടയിവി ടെ.
നേരും നെറിയും
എപ്പോൾ ചൊല്ലും
അപ്പോൾ അവിടം
നേർ വഴി തെളിയും.
നേർരേഖയിലൽപ്പം
വക്രം പിണഞ്ഞെങ്കിൽ,
ആ നേരമോർക്കുക
നേരിന്റെ വേരെല്ലാം
അറ്റു പോകുന്നുണ്ട്,
'നിന്റെ നേരിന്റെ
വേരെല്ലാം അറ്റുപോകുന്നുണ്ട് '
 

ഫാത്തിമ ഫിദ.ടി
7 B കെ.എസ്.കെ.എം.യു.പി.എസ് ചെറുകുളമ്പ
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത