ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ശുചിത്വ ബോധം

ശുചിത്വ ബോധം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ്ആരോഗ്യം. ആരോഗ്യ പൂർണമായ ആയുസാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. രോഗമില്ലാത്ത അവസ്ഥ നിലർത്തുന്നതിൽ പ്രധാനമായും പങ്കുവഹിക്കുന്നത് പരിസര ശുചീകരണമാണ്‌. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക .ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണാ വശ്യം. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലുമാണ്.ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവുo ഉണ്ടാവുകയാണ് ആദ്യം വേണ്ടത് .നാടിൻ്റെ ശുചിത്വം ഓരോ പൗരൻ്റേയും ചുമതലയായി കരുതണം. ആദ്യം ശുചിത്വ ബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്.വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്.രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യണം.അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക - നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.

നയന അനീഷ്
2 B ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം