ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കൊറോണയിൽ പകച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ പകച്ച്

ഭൂമിതൻ ബുദ്ധിമാനായൊരു
മനുജൻ ചിന്തയിൽ ആണ്ടൊരു കാലമിത്
അറിവിലും കേമൻ മികവിലും കേമൻ
അറിയാത്തതൊന്നും ഇല്ലതന്നെ
നിർമ്മിക്കും ആയുധം യുദ്ധത്തിനായി
നിർമ്മിച്ചു മിസൈലുകൾ പലവിധം
കണ്ടെത്തി ഗ്രഹങ്ങളും ശാസ്ത്രങ്ങളും
കണ്ടെത്തി പലവിധ മരുന്നുകളും
ശസ്ത്രവും ശസ്ത്രവും തോറ്റുപോയി
വിധിയുടെ കൈയ്യിലെ പാവയായി
ചെയ്യുവാനൊന്നും ഇല്ലാതെയായി
നിൽക്കുന്നു പകച്ചങ്ങു ദുർവിധിയിൽ
ലോകമെല്ലാം തന്നെ ഒത്തൊരുമിച്ച്
വർത്തിക്കുന്നു ജനം ശ്രദ്ധിക്കുന്നു
ശുദ്ധിയും ശുദ്ധവും പാലിക്കണം
അകലം പാലിച്ച് അകലെ നിന്നീടണം
ദൂരെയകന്നിടും കൊറോണയും



 

ഹർഷ
6 c ബി.ബി.ജിഎച്ച്.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത