സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./അക്ഷരവൃക്ഷം/കുഞ്ഞാറ്റ കുരുവികൾ കൂടൊഴിഞ്ഞ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞാറ്റ കുരുവികൾ കൂടൊഴിഞ്ഞ കേരളം

ഒരു കാലത്ത് കേരളീയ ഗ്രാമങ്ങളിലെ ചേതോഹരമായ കാഴ്ചയായിരുന്നു കുഞ്ഞാറ്റ ക്കുരുവികളും കിളിക്കൂടുകളും. പല പക്ഷിമൃഗാദികളെയും പോലെ ഈ ഇത്തിരി പക്ഷികളും നമ്മുടെ പ്രകൃതിയിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു, പച്ചിലക്കാടുകളുടെ വിനാശം, വിവേചനാ ശൂന്യവും ക്രൂരവുമായ നഗര വികസനം: പൂവനങ്ങളുടെ സ്ഥാനത്ത് കോൺക്രീറ്റ് വനങ്ങളുടെ കടന്ന് കയറ്റം തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ അരനൂറ്റാണ്ടിൽ കണ്ട സത്യങ്ങളാണ്. തന്മൂലം കുഞ്ഞാറ്റക്കുരുവികൾക്കും കൊച്ചടയ്ക്കാ കിളികൾക്കും തങ്ങളുടെ പ്രിയപെട്ട വാസസങ്കേതങ്ങൾ നഷ്ടപെട്ടു. കൂടാതെ പടക്കങ്ങൾ, വാഹനങ്ങൾ , ഉച്ചഭാ ഷ ണികൾ എന്നിവയുടെ ശബ്ദമലിനീകരണം, മനുഷ്യർ തോട്ടങ്ങളിലും മറ്റും നടത്തുന്ന കീടനാശിനി പ്രയോഗം തുടങ്ങീയവ മൂലം ഈ കുരുന്നു പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങി .ശേഷിക്കുന്നവയെ പ്രാപ്പിടിയൻ പക്ഷികൾ ഇരയാക്കി . കുഞ്ഞാറ്റക്കുരുവിരുവികളുടെ വംശനാശം ഏതാണ്ട് പൂർണമായെന്ന് തന്നെ പറയാം . സ്വാർഥ മോഹിയായ മനുഷ്യൻ പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് അത്യാഗ്രഹിയായി മാറി . പ്രാണവായു വിഷവായുവാകും.പുണ്യതീർഥം കാളിന്ദിയാകും. രാക്ഷസീയ രൂപഭാവങ്ങളോടെ ഭൂമി എത്തപെട്ടതും അനുഭവിച്ച സത്യമാണ് .അതിനുദാഹരണമാണ് പ്രളയവും മഹാമാരിയായ രോഗങ്ങളും . പരിസ്ഥിതി സംരക്ഷണത്തിന് റ പ്രാധാന്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധ്യമായി .ഭരണകൂടങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു എന്നതും ആശാവഹം തന്നെ .വിഷു പക്ഷിയുടെ ഹൃദയഹാരിയായ നാടൻ സംഗീതം ഹർഷഭരിതമാക്കുന്ന ഒരു വിഷുക്കാലം ഇനിയും മലയാളിക്കുണ്ടാകുണമെങ്കിൽ നമുക്ക് ചുറ്റും സമൃദ്ധമായ പച്ച തഴപ്പ് ഉണ്ടായേ മതിയാകു .അതിനായി നമുക്ക് പ്രതിഞ്ജ യെടുക്കാം പ്രവർത്തന നിരതരാകാം .

അൽഫോൻസ .എസ്
9B സെൻ്റ ആൻറണീസ് എച്ച്. എസ്.കോയിവിള
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം