സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/വീട്ടിൽ ഇരിക്കാം സുരക്ഷിതരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ ഇരിക്കാം സുരക്ഷിതരാകാം

ലോകം മുഴുവൻ നേരിടുന്ന ഒരു പ്രധാന പ്രശ്നമായി കൊറോണ മാറിയിരിക്കുന്നു. എല്ലാ ദുരന്തങ്ങളേയും ഉൾക്കരുത്തോടെ നേരിട്ട നാം ഇന്ന് മഹാവിനാശ കാരിയായ കൊറോണ വൈറസിനേയും നേരിടു കയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചേർന്ന് കൈക്കൊണ്ട തീരുമാന ങ്ങൾ ജനങ്ങൾ കർശന മായി പാലിച്ചതുകൊണ്ട് ആണ് നമ്മുടെ കൊച്ചു കേരളം ഇന്ന് കൊറോ ണയെ പൂർണമായും ചെറുത്തു നിൽക്കുന്നത്. പല മഹാമാരികളും വന്ന് പല ജീവനുകളും അപഹ രിച്ചു കൊണ്ടു പോയ പ്പോഴും നമ്മുടെ ലോകം തളരാതെ എല്ലാ ദുരന്ത ങ്ങളേയും നേരിട്ടു. എങ്കിൽ പോലും നാം ഓരോരുത്തരും നേരിടുന്ന ഈ കൊറോണ വൈറസിന് എതിരെയുള്ള ലോക്ക് ഡൗൺ മലയാളികളു ടേതെന്നല്ല എല്ലാവരുടെ യും പല തരത്തിലുള്ള ബുദ്ധി മുട്ടുകളും നമ്മുടെ മുന്നിലെത്തിക്കുന്നു.മരണത്തിൻ വക്കിൽ നിൽക്കു ന്ന പല ജീവനുകളും വീണ്ടെടുത്ത നമ്മുടെ മാലാഖമാരായ നേഴ്സു മാർ അവരുടെ പ്രയത്‌നം ഒരിക്കലും നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല. അതുപോലെയാണ് നമ്മുടെ കേരളാ പോലീസും. പൊരിവെയിലിലും ജനങ്ങളുടെ സംരക്ഷണത്തിനായി അവർ പ്രയത്‌നിക്കുന്നു. നേഴ്സുമാർക്കൊപ്പം പ്രാധാന്യം അർഹിക്കുന്നു നമ്മുടെ കേരളാ പോലീസും. വിദേശ രാജ്യങ്ങളിൽ രോഗം മൂർച്ഛിക്കുമ്പോഴും പ്രധാന മന്ത്രി നമുക്ക് നൽകിയ അതേ നിർദ്ദേശങ്ങളാണ് അവർക്കും പകർന്നു നൽകുന്നത്. നമ്മുടെ രാജ്യത്തേക്കാളേറെ രോഗം ഭീതിയിലാഴ്ത്തി യിരിക്കുന്നതു വിദേശ രാജ്യങ്ങളെയാണ്. മണിക്കൂറുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ രോഗം അവിടെ മൂർച്ഛിക്കുക യാണ്. ഭയത്തേക്കാൾ ഉപരി ജാഗ്രതയാണ് നമ്മുടെ ലോക രാജ്യങ്ങൾ ക്ക് ആവശ്യം. നാം പ്രതിരോധിക്കുന്ന മാർഗങ്ങൾ വിദേശ രാജ്യങ്ങളും കർശനമായി പാലിച്ചാൽ നമുക്ക് ഈ കൊറോണ വൈറസിനെ പൂർണമായും തുടച്ചു നീക്കാൻ സാധിക്കും. ആരോഗ്യ പ്രവർത്ത കരുടെ നിർദ്ദേശങ്ങൾ പാലിച്ചു സഹകരിച്ചു നിന്നാൽ നമുക്ക് ഈ വൈറസിനെ പൂർണ മായും നീക്കി ഈ ലോക്ക് ഡൗൺ കാലം അവസാനിപ്പിക്കാൻ സാധിക്കും.

Nijitha L
10-B സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം