പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നരഭോജി
നരഭോജി
അതിഭീകരമായ വസൂരിക്കും പ്ലേഗിനും ശേഷം ലോകത്തെ ആകമാനം പിടിച്ചുലച്ച ഒരു മഹാമാരിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് .ലോകമെമ്പാടും ഈ മഹാമാരി പടർന്നുകൊണ്ടിരിക്കുകയാണ് . എല്ലാ ലോകരാജ്യങ്ങളിലും ഈ മഹാമാരി സ്ഥിരീകരിച്ചു . വിവിധ രാജ്യങ്ങളിലായി മരണനിരക്ക് നിയന്ത്രണാതീതമായി ഉയരുകയാണ്.മരണനിരക്ക് ഉയരുന്നതോടൊപ്പം ദിനംപ്രതി രോഗബാധിതരുടെ എണ്ണവും ഉയരുന്നു .ലോകത്താദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് . അവിടെ നിന്ന് ചൈനയിൽ രോഗം പടർന്നുകൊണ്ടേയിരുന്നു . മരണം ആയിരത്തിലേറെയായി,അതിനേക്കാളേറെയാണ് രോഗബാധിതർ. ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഈ മഹാമാരി പടർന്നു .ഇറ്റലി അമേരിക്ക ഫ്രാൻസ് സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പടർന്നു .ഇതിൽ അമേരിക്കയുടെ സ്ഥിതി വളരെ ആശങ്കാജനകമാണ് .അവിടെ 24 മണിക്കൂറിൽ രണ്ടായിരത്തിലേറെയാണ് മരണംസംഭവിക്കുന്നത് .ആയിരത്തിലേറെ രോഗബാധിതരും ഉണ്ട് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ്,രോഗബാധിതരും അവിടെയാണ് . മഹാരാഷ്ട്രയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ് .മഹാരാഷ്ട്രയിലെ മുംബൈലെ ധാരാവി എന്ന ഒരു ചേരിയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് . കേരളത്തിലെ കാര്യം നോക്കുകയാണെങ്കിൽ വളരെ കുറച്ചു മരണമേ സംഭവിച്ചിട്ടുള്ളൂ . മറ്റു സംസ്ഥാനങ്ങളെപ്പോലെ അധികം രോഗബാധിതരും ഇല്ല .കേരളത്തിലെ രോഗബാധിതരിൽ പകുതിപേരും വിദേശത്തു നിന്നും വന്നവരാണ് .കാസർഗോഡ് കഴിഞ്ഞാൽ കണ്ണൂരാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് . ഒരു കാര്യമെല്ലാവരും ശ്രദ്ധിക്കുക ഈ കൊറോണ കാലത്തു വൈറസിനെക്കാളും പടരുന്നത് തെറ്റായ വാർത്തകളാണ് .എല്ലാവരും ഈ ലോകത്തുനിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കുക . കൊറോണയെ ഈ ലോകത്തുനിന്നും തുരത്താൻ എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകൾ കഴുകുക .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം