വഴിപ്പാതവക്കത്തൊരാക്കുഞ്ഞു - പൂവിനെ നിരാലംബയായി ഞാൻ കണ്ട നേരം നെഞ്ചാകെ വിങ്ങുന്ന നൊമ്പരമാണെന്ന് നേത്രം നില- വിളി കൊട്ടിയ യാമം കോരിയെടുത്തുവാരിപ്പുണർന്നതിൻ പർണ്ണങ്ങളെല്ലാം അമർന്നുപോയി. അങ്കണക്കോണിലായി വച്ചനേരം തുറിച്ചു നോക്കിയെന്നമ്മയെന്നെ നാല്ചുവരുകൾക്കിടയിൽ അടച്ചിട്ട രോഗിയാം ഞാനെന്ന ഏകന്റെ ഏകാന്തത മാറ്റിയാ കുഞ്ഞുപൂവ് ഒരിക്കലതിൻ ദളങ്ങളെ മാരുതൻ പിച്ചി നോവിച്ചപ്പോൾ ആക്രോശനായി ശകാരിച്ചു ഞാൻ അതിൻറെ മന്ദഹാസവും ദുഃഖവും എനിക്ക് മാത്രമാണോ മനസ്സിലായത് എനിക്ക് മാത്രം!!!!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത