കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നാൽ വൃത്തി. ശുചിത്വം രണ്ടുതരത്തിലുണ്ട് 1) വ്യക്തി ശുചിത്വം
2) പരിസര ശുചിത്വം
എന്താണ് വ്യക്തി ശുചിത്വം?
ഒരാൾ തന്റെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് വ്യക്തി ശുചിത്വം എന്ന് പറയുന്നത്. വ്യക്തി ശുചിത്വം എങ്ങനെ ?
1) കുളിക്കുക
2) പല്ലുതേക്കുക
3) നഖം വെട്ടുക
4) വൃത്തിയുള്ള വസ്ത്രം ധരിക്കുക
5) കൈ കഴുകൽ
കുളി - ശരീരത്തിലെ അഴുക്കും പൊടിയും കഴുകിക്കളയാൻ ഉത്തമമായ മാർഗ്ഗമാണ് കുളി. ദിനവും രണ്ടുനേരം കുളിക്കുന്നതാണ് ഏറ്റവും ഉത്തമം.
പല്ലുതേക്കുക - രാവിലെയും രാത്രിയും പല്ലു തേച്ചാൽ പല്ലിൽ ഉള്ള അഴുക്കും വായ്നാറ്റവും മാറും. അതിലുപരി മുത്തു പോലുള്ള പല്ല് കാണിച്ചുള്ള ചിരി, ആർക്കാണ് ഇഷ്ടപ്പെടാത്തത്?
നഖം വെട്ടുക - നഖത്തിനടിയിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. അത് ആഹാരത്തിലൂടെ ശരീരത്തിനുള്ളിൽ കടന്നു പല അസുഖങ്ങളും ഉണ്ടാകാം. അതുകൊണ്ട് നഖം വെട്ടണം.
വൃത്തിയുള്ള വസ്ത്രധാരണം - വൃത്തിയുള്ള വെയിലത്ത് ഉണങ്ങിയ വസ്ത്രം ധരിക്കണം.
കൈ കഴുകൽ - വ്യക്തി ശുചിത്വത്തിൽ ഈ കൊറോണ കാലത്ത് പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. ആഹാരത്തിന് മുൻപും ശേഷവും, മലമൂത്രവിസർജനം ശേഷവും പുറത്തുപോയി വന്നശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.

എന്തിന് കൈകൾ വൃത്തിയാക്കണം ?
നാം കൈകൾ നിരന്തരം എവിടെയെങ്കിലും തൊട്ടു കൊണ്ടിരിക്കും, അതുകൊണ്ട് അവിടെ ഉണ്ടാകാൻ ഇടയുള്ള രോഗാണുക്കൾ നമ്മുടെ കയ്യിൽ പറ്റിപ്പിടിക്കും, അത് അവനവന് രോഗം ഉണ്ടാക്കുകയും, അതേ കൈകൊണ്ട് മറ്റൊരാളെ തൊട്ടാൽ മറ്റുള്ളവരിലേക്ക് രോഗാണുവിനെ പകർത്താനും സഹായിക്കും. ഇതൊഴിവാക്കാൻ കൈ വൃത്തിയായി സൂക്ഷിക്കണം.
ഇനി പരിസരശുചിത്വം
വ്യക്തി ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസരം എന്ന് പറയുന്നത്. ചപ്പുചവറുകൾ വലിച്ചെറിഞ്ഞാൽ അത് കൊതുക്, എലി, പാറ്റ തുടങ്ങിയ ജീവികൾ പെരുകാനും, അതുവഴി രോഗങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതുണ്ട്. ജീർണിക്കുന്നവയും അല്ലാത്തവയുമായി വേർതിരിച്ചു സംസ്കരിക്കണം. പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറച്ച് വീണ്ടും ഉപയോഗിക്കാവുന്നവയുടെ ഉപയോഗം കൂട്ടണം.
ഇങ്ങനെ ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് വൃത്തിയുള്ള സാമൂഹത്തേയും ഭൂമിയേയും സൃഷ്ടിക്കാനാവും.

ഗൗതമി എം എൻ,
1 C, കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം