സി. എം. എസ്. ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/രണ്ട് തവളകൾ
രണ്ട് തവളകൾ
ഒരിക്കൽ ഒരു മഹാപ്രളയമുണ്ടായി. ഒരു വലിയ കടലിൽ ജീവിച്ചിരുന്ന തവള വെള്ളപ്പൊക്കത്തിൽ കിണറ്റിൽ ചെന്നു പെട്ടു. കിണറ്റിൽ വേറെ ഒരു തവള താമസിച്ചിരുന്നു. കിണറ്റിലെ തവള കടലിലെ തവളയെകണ്ടിട്ട് വളരെ അതിശയത്തോടെ ചോദിച്ചു. നീ എവിടെ നിന്ന് വരുന്നു? കടലിലെ തവള പറഞ്ഞു, ഞാൻ കടലിൽ നിന്നാണ് വരുന്നത്. കിണറ്റിലെ തവളയ്ക്ക് കടലെന്താണെന്ന് അറിയില്ല. കിണറ്റിലെ തവള പിന്നെയും കടലിലെ തവളയോട് ചോദിച്ചു കടൽ എന്താണ്? അത് വളരെ വലുതാണോ? കിണറിനെക്കാളും അധികം വലുതാണോ? അപ്പോൾ കടലിലെ തവള താൻ ഇരുന്ന വശത്തുനിന്ന് മറുവശത്തേക്ക് ചാടി. കിണറ്റിലെ തവള ചോദിച്ചു, കടൽ ഇത്രയും മാത്രമേ വലുപ്പമുള്ളോ എന്ന് ചോദിച്ചു. കടലിലെ തവള ജീവിതാവസാനത്തോളം ഈ പ്രവർത്തി ചെയ്തുകൊണ്ടിരുന്നെങ്കിലും കിണറ്റിലെ തവളയ്ക്ക് കടൽ അതിവിശാലമുള്ളതാണെന്ന് തിരിച്ചറിയാനായില്ല. സമൂഹ ജീവിയായ മനുഷ്യന്റെ അവസ്ഥ ഇതുതന്നെയാണ്. എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും പൊതുവായ ഒരു ഗ്രഹണശക്തിയില്ലെങ്കിൽ ഈ തവളയുടെ അവസ്ഥപോലെ ഒന്നും ഗ്രഹിക്കാൻ കഴിയില്ല.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ