വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അത് ഒരു മാർച്ച് മാസ രാത്രിയായിരുന്നു. പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു അപ്പു, അപ്പുവിന്റെ അച്ഛൻ ടിവി യിൽ ന്യൂസ് കാണുകയായിരുന്നു, അപ്പു ചോദിച്ചു, അച്ഛാ ഇന്നെന്താ പുതിയ ന്യൂ സ്? അച്ഛൻ പറഞ്ഞു കൊറോണ എന്നൊരു വൈറസ് രോഗം കാരണം പുറത്തിറങ്ങാൻ പറ്റില്ലത്രേ!. ഈ രോഗം എങ്ങനെയാ പടർന്നത് അപ്പു ചോദിച്ചു, നമ്മൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ഉമിനീരിൽ കൂടി ഈ രോഗം പകരുന്നത്.ഇതിനു വേണ്ട മുൻകരുതൽ എന്താണച്ഛാ ?അപ്പു ചോദിച്ചു. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഹാന്റ് കർച്ചീഫ് അല്ലെങ്കിൽ ടിഷ്യു ഉപയോഗിക്കുക ,അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. സാനിറ്റയ്സർ ഇടക്കിടെ ഉപയോഗിക്കുക, സോപ്പോ ഹാൻ വാ ഷോ ഉപയോഗിച്ച് കൈകൾ കഴുകുക. ഒരു കാര്യം പറയാൻ വിട്ടു ഇന്നു മുതൽ നിങ്ങളുടെ സ്കൂളൊക്കെ അടച്ചു. പിറ്റേ ദിവസം അച്ഛൻ രാവിലെ പച്ചക്കറി വാങ്ങാൻ പുറത്തേക്കിറങ്ങി, അപ്പോൾ ഒരാൾ മാസ്ക് ധരിക്കാതെ പോകുന്നത് കണ്ടു, അച്ഛൻ അയാളോട് പറഞ്ഞു സുഹൃത്തേ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ പാടില്ല എന്നാണ് നമ്മുടെ സർക്കാറിന്റെ നിർദ്ദേശം. അപ്പോൾ അയാൾ പറഞ്ഞു തനിക്ക് തന്റെ കാര്യം നോക്കിയാൽ പോരെ? പിറ്റേ ദിവസം അപ്പുവിന്റെ അച്ഛൻ ന്യൂസ് പേപ്പറിൽ കണ്ടത്, കാസർക്കോഡ് ജില്ലയിൽ ഒരാൾക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചുവെന്ന്. അത് പച്ചക്കറി കടയിൽ പോകും വഴി കണ്ട ആളാണെന്ന് അച്ഛന് പിന്നെയാണ് മനസ്സിലായത്. അച്ഛൻ പറഞ്ഞത് അയാൾ കേട്ടിരുന്നെങ്കിൽ ഒരു പക്ഷേ അയാൾക്ക് അസുഖം വരുമായി രുന്നില്ല അല്ലേ അച്ഛാ അപ്പു ചോദിച്ചു. അപ്പുവിനെ നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു രോഗം വന്നിട്ട് ചികിത്സിക്കുന്നതല്ല, രോഗം വരാതെ നോക്കുന്നതിലാണ് കാര്യം. ചികിത്സയേക്കാൾ പ്രധാനം പ്രതിരോധമാണ്. അപ്പുവിന് നല്കിയ ഈ ഉപദേശത്തിലാണ് ഇനി ലോകത്തിന്റെ നിലനിൽപ്പ്. ഇത്രയും പറഞ്ഞ് അച്ഛൻ അകത്തേക്ക് പോയി. .

അഭിനവ് പി
5 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ