സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
കുട്ടികൾ എല്ലാവരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സമയമാണ് വേനലവധിക്കാലം. പരീക്ഷകളും പാഠപുസ്തകങ്ങളും ഇല്ലാതെ കൂട്ടുകാരുമൊത്ത് ആർത്തുല്ലസിക്കുന്ന സമയം. എന്നാൽ ഈ തവണ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് അങ്ങനെ ഒരവധിക്കാലം നമ്മുടെ ഇടയിലേക്ക് കടന്നു വന്നത് ഇന്ന് നമ്മുടെ ഈ ലോകം മുഴുവൻ വീട്ടിനകത്ത് അടച്ചിട്ടിരിക്കുകയാണ് കോവിഡ് 19 അല്ലെങ്കിൽ കൊറോണ എന്ന് നമ്മൾ വിളിക്കുന്ന ഒരു മഹാമാരി ഭയന്ന് മനുഷ്യർ അവരുടെ പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ഈ ലോകം തന്നെ കീഴടക്കി എന്ന് അഹങ്കരിച്ചിരിക്കുമ്പോഴാണ് അവർക്കിടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഈ മഹാമാരി പെയ്തിറങ്ങിയത് പിന്നീട് ലോകം മുഴുവൻ ഈ വൈറസിനു മുന്നിൽ കീഴടങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടത് എല്ലാവരും അവൻ്റെ വീടുകളിലേക്ക് ഒതുങ്ങി വാഹനങ്ങൾ തിങ്ങിനിറഞ്ഞ റോഡുകൾ വിജനമായി ആളുകൾ തിക്കിതിരക്കിയ ഉത്സവപ്പറമ്പുകളും ആരാധനാലയങ്ങളും തീയറ്ററുകളും ഷോപ്പിംഗ് മാളുകളും ആളൊഴിഞ്ഞ് കിടന്നു. ഫാക്ടറികൾ നിലച്ചു.അച്ഛനമ്മമാരുടെയും സ്വന്തം മക്കളുടെയും കൂടെ ഇരിക്കാൻ സമയമില്ലാതെ മൽസരിച്ച് ഓടി നടന്നിരുന്ന മനുഷ്യർ ഒരു തിരക്കും ഇല്ലാതെ സ്വന്തം കുടുംബത്തോടൊപ്പം ഇരിക്കുന്നു. അങ്ങനെ നമ്മൾ മനുഷ്യർ വീട്ടിൽ തന്നെ ആയപ്പോൾ അത് പ്രകൃതിക്ക് നൽകിയ ലാഭം വളരെ വലുതാണ്.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയരുന്ന വിഷപ്പുക കളില്ല. അതുമൂലം ഉണ്ടാകുന്ന അന്തരിക്ഷ മലിനീകരണങ്ങൾ ഇല്ല. മാലിന്യങ്ങൾ നിറഞ്ഞ് ഇരുണ്ടു പോയ നദികളിലേയും പുഴകളിലേയും വെള്ളം തെളിനീരായി മാറിത്തുടങ്ങി. പ്രകൃതിയിൽ നമുക്ക് അതിൻ്റെ തനതായ മനോഹാരിതയും നന്മയും കാണാൻ കഴിയുന്നു.ഇത് നമ്മൾക്കുള്ള പ്രകൃതിയുടെ ഒരു ഓർമ്മപ്പെടുത്തലാണ്. മനുഷ്യൻ ശക്തനാണെന്ന് അവൻ എത്ര തന്നെ അഹങ്കരിച്ചാലും അവന് പ്രകൃതിയോട് മൽസരിച്ച് ജയിക്കാനാവില്ല. ഇന്ന് നമ്മൾ ശാരീരിക അകലം പാലിച്ചും കൈകൾ കഴുകിയും കൊറോണയിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്നു. പ്രളയം പോലുള്ള ഒരു പാട് ദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ട നമ്മൾ ഈ മഹാമാരിയേയും ഒരുമിച്ച് നിന്ന് നേരിടും. അതിനോടൊപ്പം ഒരു പാട് തിരിച്ചറിവുകൾ നൽകിയ ഈ അവധിക്കാലത്ത് കുറച്ച് സമയം നമുക്ക് നമ്മുടെ പ്രകൃതിക്ക് വേണ്ടിയും മാറ്റി നിർത്താം. പുതിയ തൈകൾ നട്ടുവളർത്തിയും അവയെ സംരക്ഷിച്ചും നല്ലൊരു നാളേയ്ക്കായ് കൈകോർക്കാം. അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല പാഠം. ഈ കൊറോണക്കാലം നമ്മളെ പഠിപ്പിച്ച പാഠങ്ങൾ എന്നും മനസ്സിലോർത്ത് ജാതിമത ഭേതമന്യേ എല്ലാവരും ഒന്നാണെന്ന ബോധത്തോടെ നമുക്ക് നല്ലൊരു നാളെ പ്രത്യാശിക്കാം. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ബോധത്തോടെ നമ്മൾ ഒരുമിച്ച് കഴിയുന്ന ഒരു കാലം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |