പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/2050-ൽ കേരളത്തിന്റെ അവസ്ഥ എന്താകും?

Schoolwiki സംരംഭത്തിൽ നിന്ന്
2050-ൽ കേരളത്തിന്റെ അവസ്ഥ എന്താകും?

2050-ൽ കേരളത്തിന്റെ അവസ്ഥ എന്താകും? 2050- ൽ കേരളത്തിന്റെ പല മേഖലകളും വെള്ളത്തിനടിയിലായേക്കുമെന്ന് യൂ.എസ് ക്ലൈമറ്റ് സെന്ററിന്റെ പഠന റിപ്പോർട്ട് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം സമുദ്രനിരപ്പ് ഉയർന്ന് 2050-ഓടെ ലോകത്തിലെ പല ഭാഗങ്ങളും കടലെടുക്കുമെന്നാണ് റിപ്പോർട്ട് . ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ പടിഞ്ഞാറ് ഭാഗവും വെള്ളത്തിനടിയിലാകുവെന്നാണ് റിപ്പോർട്ട് . കടലോര ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളും സമുദ്രത്തിനടിയിലാകുമെന്നാണ് റിപ്പോർട്ട് . 15 വർഷത്തിനുള്ളിൽ അതിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങും. ആഗോളതാപനത്തിന് പ്രധാന കാരണം കാർബൺ ഡൈഓക്സൈഡാണ് . മലിനമായ പുകയിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് എന്ന വിഷവാതകവും ആഗോളതാപനത്തിന് കാരണമാകുന്നു. കേരളത്തിലുണ്ടായ പ്രളയം, ഉരുൾപൊട്ടൽ, ഡാം തുറക്കൽ ഇവയിൽ നിന്നും നാം പഠിച്ച പാഠം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് പശ്ചിമഘട്ടത്തിലെ ഉയർന്ന പല മലനിരകളും ഇടിച്ചു നിരത്തിയതാണ് ഉരുൾപൊട്ടലിന്റെ പ്രധാന കാരണം. തോരാതെ പെയ്യുന്ന മഴയിൽ ഇവയുടെ സ്ഥിതിഗതി ആകെ മാറി മറിയും.

ആനെറ്റ് .ഡി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം