പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/നന്ദിയാരോട് നാം ചൊല്ലേണ്ടു....

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദിയാരോട് നാം ചൊല്ലേണ്ടു....


നന്ദിയാരോട് നാം ചൊല്ലേണ്ടു....
നന്ദിയാരോട് നാം ചൊല്ലേണ്ടൂ
രാവില്ല , പകലില്ല വിശ്രമമില്ലാതെ
സേവനം ചെയ്യുന്ന ആതുര സേവകരോടോ ?
വെയിലത്തു വാടാതെ ചൂടത്തു തളരാതെ
നിയമത്തെ പാലിക്കും നിയമപാലകരോടോ ?
നന്ദിയാരോട് നാം ചൊല്ലേണ്ടൂ ?
ആവശ്യമുള്ളോർക്ക് ആഹാരം മരുന്നുകൾ
ഓടിയെത്തിക്കുന്ന സുമനസ്സുകാർക്കോ ?
നമ്മളിലേവർക്കും ധൈര്യം പകരുവാൻ
ആശ്വാസമേകുന്ന മുഖ്യമന്ത്രിക്കോ ?
നന്ദിയാരോട് നാം ചൊല്ലേണ്ടൂ
നാമൊരുമിക്കുക അകലം പാലിക്കുക
രാജ്യത്തെ രക്ഷിക്കാനെന്നോതും അധികാരിക്കോ ?
കരങ്ങൾ തൻ ശുചിത്വം, ജനങ്ങൾ തൻ രക്ഷ
കൊറോണയെ തുരത്താം നമുക്കേവർക്കുമൊന്നായ്
നന്ദിയാരോട് നാം ചൊല്ലേണ്ടൂ
നന്ദിയാരോട് നാം ചൊല്ലേണ്ടൂ...

വർഷ ആർ
9 E പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത