ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ലോക്ഡൗൺകാലം
ലോക്ഡൗൺകാലം
രാജുവും രാമുവും കൂട്ടുകാരും അയൽവാസികളും ആയിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ ഇരുവരും ടിവിയിലും മൊബൈലിലും ചെലവഴിച്ചു. കുസൃതിക്കാരനായ രാജു രാമുവിനോട് പറഞ്ഞു, "നമുക്കൊന്ന് ബൈക്കിൽ കറങ്ങിയാലോ?". രാമു പറഞ്ഞു, " വേണ്ട പോലീസ് പിടിച്ചാലോ" നമ്മൾ ഈ സമയം വീടിനുള്ളിൽ തന്നെ കഴിയണം. അത് നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണം ചെയ്യും." എന്നാൽ നീ വരണ്ട" രാജു പറഞ്ഞു. ചെറിയ അഹങ്കാരത്തോടെ രാജു ബൈക്കുമെടുത്ത് ഇറങ്ങി. തിരക്കൊഴിഞ്ഞ റോഡിലൂടെ വേഗത്തിൽ പോവുകയായിരുന്ന രാജുവിനെ പോലീസ് തടഞ്ഞു നിർത്തി. എവിടേക്കാഡോ? രാജു പേടിയോടെ പറഞ്ഞു, "സുഖമില്ലാതെ കിടക്കുന്ന അമ്മയെ കാണാൻ ആശുപത്രിയിൽ പോകുന്നു" സുഖമില്ലാത്ത വരെ കാണാൻ പോകരുതെന്ന് അല്ലേ ആരോഗ്യ വകുപ്പ് പറഞ്ഞിട്ടുള്ളത്? എന്ന് പറഞ്ഞുകൊണ്ട് രാജുവിനെ ജീപ്പിൽ കയറ്റി. "സത്യം പറയടാ". പേടിച്ചുവിറച്ച് രാജു പറഞ്ഞു " ഇനി ഞാൻ ലോക ഡൗൺ കഴിയാതെ പുറത്തിറങ്ങില്ല. ഇനി ആവർത്തിക്കില്ല എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു. പോലീസ് ബൈക്കിന്റെ കാറ്റ് അഴിച്ചുവിട്ട ശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞു. രാമുവും സർക്കാരും പറഞ്ഞത് അനുസരിച്ച് എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. രാജു ഓർത്തു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ