പ്രകൃതി

പ്രകൃതി ഒരു മായാജാല ലോകമാണ്, എല്ലാമായജാലങ്ങളും അടങ്ങുന്ന ഒരു ലോകം.ആ ലോകത്തെ കാഴ്ചകൾ നമ്മുക്ക് ഹരമേകുന്നതാണ്. കളകളം പാടും പുഴകളും പച്ചപരവതാനി വിരിച്ചതു പോലുള്ള പാടവും കാറ്റ ത്താടിയുലയുന്ന തെങ്ങുകളും നമ്മോടവരുടെ കഥകൾ പറയുന്നുണ്ട്. പ്രകൃതി നമ്മുടെ അമ്മയാണ്, പ്രകൃതിയിൽ നിന്നാണ് നാം നമ്മുടെ ആദ്യ പാഠം ഗ്രഹിക്കുന്നത്- നമ്മെ നല്ലപാഠങ്ങൾ പഠിപ്പിക്കുന്ന പ്രകൃതി ഇപ്പോൾ നമ്മെ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. തുടർച്ചയായി രണ്ടു വർഷങ്ങൾ പ്രളയം എന്ന മഹാമാരി കേരളത്തിൽ ആഞ്ഞടിച്ചു. പ്രളയം എന്ന മഹാമാരിയിലൂടെ പ്രകൃതി നമ്മുക്ക് കാണിച്ചുതരുന്നത് വലിയ ഒരു പാഠമാണ്. നാം എപ്പോഴും ഓർക്കേണ്ട ഒരു പാഠം! ഇതിനെല്ലാം കാരണം നാം ചെയ്യുന്ന ഓരോരോ പ്രവർത്തികളാണ്. കുന്നുകളെല്ലാം ഇടിച്ചും,വൃക്ഷങ്ങളെല്ലാം വെട്ടിയും സകലതും നശിപ്പിച്ചും നാംപ്രകൃതിയോട് ചെയ്തത് വളരെ വലിയ തെറ്റായിരുന്നു. നിലവിൽ കുന്നുകളും മരങ്ങളും ഉണ്ടായിരുന്ന സ്ഥലത്ത് നാം ഫ്ലാറ്റുകളും ഷോപ്പിംഗ് മാളുകളും കെട്ടിപ്പൊക്കി, നാം പ്രകൃതിയെ ഇല്ലാതാക്കിയിരിക്കുന്നു 'പ്ലാസ്റ്റിക് എന്ന വസ്തു നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി മാറികഴിഞ്ഞു, ആതും പ്രകൃതിയുടെ നശീകരണത്തിന് ഒരു പ്രധാന കാരണമാണ് .പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ശീലം നാം മാറ്റിയേ തീരൂ, സാധന ങ്ങൾ വാങ്ങാൻ കടകളിൽേ പോകുമ്പോൾ നാം തുണിസഞ്ചി ശീലമാക്കിയാൽ പ്ലാസ്റ്റിക് എന്ന വസ്തുവിനെ നമ്മുടെ ജീവിതത്തിൽ നിന്നും നീക്കികളയാം. പ്രകൃതിയെ നശിപ്പിക്കുന്ന കാര്യങ്ങളൊന്നും പ്രവർത്തിക്കാതെ നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം, പ്രകൃതിയെ നമ്മുക്ക് കൈപിടിച്ചുയർത്താം.


അലീന ജോബി
6 B ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം