എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/തോറ്റോടില്ലീ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
തോറ്റോടില്ലീ നാട്

പച്ചപ്പുതപ്പണിഞ്ഞൊരീ കേരളം
ഒറ്റക്കെട്ടായി പൊരുതുമീ കേരളം
രാക്ഷസക്കണ്ണുമായ് വന്നൂ ഒരാളിവൻ
പലനാട് താണ്ടിയെത്തിയവൻ
കേരള ജനതയെ ഊറ്റിക്കുടിക്കാനായ്
എത്തി അവനൊരു പേടി സ്വപ്നമായ്
ലോകം വിറച്ചു ആടിയുലഞ്ഞു
പക്ഷേ തോറ്റോടില്ല മലയാളി
വ്യക്തി ശുചിത്വവും പ്രതിരോധ മാർഗവും
കൂട്ടുപിടിച്ചു ആട്ടിയോടിക്കുമീ
രാക്ഷസനെ
ഒറ്റക്കെട്ടായ് പൊരുതുമീ കേരളം
പ്രളയത്തിൽ ഉയിർത്തെണീറ്റ കേരളം
തോൽക്കില്ല തോൽക്കില്ല
തോറ്റു കൊടുക്കില്ല
ഓർത്തോ കൊലയാളി
വൈറസേ നീ
    

നിദ ഫാത്തിമ പി.പി
4 C എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത