ജി. യു. പി. എസ്. വരടിയം/അക്ഷരവൃക്ഷം/നല്ലവനായ അണ്ണാൻ
നല്ലവനായ അണ്ണാൻ
ഒരു ദിവസം ചിന്നു മുയൽ ദാഹിച്ചുവലഞ്ഞു നടക്കുകയായിരുന്നു. ക്ഷീണിതനായ ചിന്നുമുയലിന് വെള്ളം എവിടെയും കിട്ടിയില്ല. അവൾ നോക്കിയപ്പോൾ അതാ ഒരു മാവ്. അവളാ മാവിൻ ചുവട്ടിൽ കിടന്നുറങ്ങി. പെട്ടെന്ന് ചിന്നുവിന്റെ ദേഹത്തേക്ക് ഒരു സാധനം വീണ് അവൾ ഞെട്ടിയുണർന്നു. ചിന്നു നോക്കിയപ്പോൾ നല്ല പഴുത്ത ഒരു മാമ്പഴം. അവൾ മുകളിലേക്ക് നോക്കിയപ്പോൾ അതിശയിച്ചുപോയി. തന്റെ കാണാതായ പഴയ കളിക്കൂട്ടുകാരൻ കിട്ടു അണ്ണാൻ ആ മരത്തിൽ ഇരിക്കുന്നു. ചിന്നു ഉടൻതന്നെ കിട്ടുവിനെ അവളുടെ അടുത്തേക്ക് വിളിച്ചു. കിട്ടു ചിന്നുവിനെ കണ്ടു. അവന് വളരെയധികം സന്തോഷമായി. അവൻ ചിന്നുവിനെ അടുത്തേക്ക് പോയി. കിട്ടു അവനോടു ചോദിച്ചു- "എന്താ നിനക്ക് സുഖമില്ലേ?"ചിന്നു പറഞ്ഞു-"എനിക്ക് കുറച്ചു വെള്ളം കിട്ടുമോ?” "നിൽക്കൂ ഞാൻ വെള്ളം കിട്ടാനുള്ള എന്തെങ്കിലും വഴി നോക്കട്ടെ"? അണ്ണാൻ മാവിൽനിന്ന് ഏറ്റവും വലിയ മരത്തിലേക്ക് ചാടി. അതിന്റെ ഏറ്റവും വലിയ കൊമ്പത്ത് കയറി നിന്നുകൊണ്ട് വെള്ളം എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി. എങ്ങും വെള്ളമില്ല പെട്ടെന്നതാ ഒരു പൊന്മാൻ പറന്നുയർന്നു. കിട്ടുവിന് അവിടെ വെള്ളം ഉണ്ടെന്ന് മനസ്സിലായി. പക്ഷേ കിട്ടു ചിന്നുവിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മാമ്പഴത്തിന്റെ ചാറും കൊടുത്ത അവിടെ ഇരുത്തി. എന്നിട്ട് അവൻ വേഗത്തിൽ ചില്ലകൾ തോറും ചാടിച്ചാടി ആ സ്ഥലത്തെത്തി. അപ്പോളതാ ഒരു കുളം കിട്ടുന് സന്തോഷമായി. കിട്ടു ചിന്നുവിനെയും കൂട്ടി പോയി വെള്ളം കുടിച്ചു. ചിന്നു കിട്ടുവിന് നന്ദി പറഞ്ഞുകൊണ്ട് അവളുടെ വീട്ടിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ