ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ


എത്ര മനോഹരമീ പൂക്കൾ
നിലാവിലും രാജ്ഞിയായവർ ആർക്കുമസൂയ തോന്നും സൗന്ദര്യം,
 നിറഞ്ഞു നിൽക്കുമമ്മ തൻ സ്നേഹം
 മയിൽ പീലിപോൽ വിടർന്ന് നിൽക്കും ഇതളുകൾ,
പ്രഭാതത്തിൽ ചെറു പുഞ്ചിരിയോടെ മുറ്റത്ത് നിറഞ്ഞ് നിൽക്കുമ്പോൾ, അതു കണ്ട മനുഷ്യ മനസ്സിൽ നന്മതൻ വാതിൽ തെളിയുന്നു,
ആ പൂവിനെ അതിശയത്തിൽ നോക്കിനിൽക്കെ , പൂമ്പാറ്റൾ വന്നു തേൻനുകർന്നു,
കിളികൾ ആകാശത്തുനിന്നും പാട്ടുകൾ പാടി തന്റെ മുറ്റത്തു ഈ കാഴ്ചകൾ കാണാൻ എത്തി,
എത്ര അതിശയമീ കാഴ്ചകൾ,
അത്ര മനോഹരം ഈ പൂക്കൾ.
 

 

നീതു. പി
9 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത