എം.ആർ.എസ്.ആലുവ/ഗ്രന്ഥശാല
റഫറൻസ് ഗ്രന്ഥങ്ങളും കഥ പുസ്തകങ്ങളുമായി അതി വിപുലമായ ഒരു ലൈബ്രറി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു