സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

സ്നേഹത്തിൻ നിറനിലാവെന്തെന്നോർക്കുമ്പോൾ,
മനതാരിൽ തെളിയുമാ ദൈന്യതയോലുമാ നീർമിഴികൾ,
ദുഃഖ സാഗരം നെഞ്ചിലെറ്റുമ്പോഴും,
കുഞ്ഞു പൂത്തിരിയായ്,
തിളങ്ങുമാനയനങ്ങൾ,
എൻ അകതാരിൽ നറു നിലവാകുന്നു.
എൻ സ്വപ്ന വല്ലരിയിലെ മലരുകളായി,
എൻ അന്തരംഗത്തിലെ സ്നേഹ വസന്തമായി,
നിനവിൽ,
കനവിൽ തെളിയുമാ സ്നേഹ സ്വരൂപയാമമ്മ.

ആർച്ച. പി. കെ
8 G സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത