സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ "പരിസ്ഥിതി സംരക്ഷണം" നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
 "പരിസ്ഥിതി സംരക്ഷണം" നമ്മുടെ കടമ     


പരിസ്ഥിതി നശീകരണം ഇന്ന് ലോകത്ത് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിവസങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമായാണ്  ലോകം വീക്ഷിക്കുന്നത്. പ്രകൃതി അമ്മയാണ്. ആ അമ്മയെ നമ്മൾ ഉപദ്രവിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. 
         പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ വെട്ടി നശിപ്പിക്കുക, കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെനിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന്  നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തു കളിൽ നിന്നുള്ള ഇ - വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക് വസ്തുക്കളുടെ വേസ്റ്റുകൾ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം
        ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി  പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആയി കൊണ്ടിരിക്കുന്ന നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്നത്തിന് പരിഹാരം മാർഗം കണ്ടെത്തുന്നതും  നമ്മുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ   ഭാഗമാണ്.                                 
           മനുഷ്യ ചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർധിച്ചുവരുന്ന ആശുപത്രികളും,  അഭയ സങ്കേതങ്ങളും, കുടുംബ കോടതികളും എല്ലാം എല്ലാം. അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലവയാണെങ്കിലും 'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിനു ' തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പാരിസ്ഥിതിക ദോഷ കർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്. ഞാൻ മുകളിൽ കണ്ട കാരണ ഹേതുവിനാണ്. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നന്മക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ച് സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, പ്രകൃതിയെ സംരക്ഷിച്ച് കർമ്മ നിരന്തരരാകുവിൻ............
                                        



കൃഷ്ണ ഓമനക്കുട്ടൻ
8 A സി. എം. എസ് എച്ച് എസ് കുമ്പളാംപൊയ്ക.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - ലേഖനം