ഇപ്പോൾ നാട്ടിൽ ഹീറോ എന്നത്
കൊറോണ എന്നൊരു വൈറസ് ആണെ
വുഹാനിൽ നിന്ന് വിമാനമേറി
നമ്മുടെ നാട്ടിൽ വന്നൊരു കുഞ്ഞൻ
കണ്ടാലൊരു കുഞ്ഞനാണേലും
ജീവൻ തന്നെ എടുത്തു കളയും
അവനിൽ നിന്നും രക്ഷനേടാനായി
മാർഗ്ഗം പലതുമുണ്ടേ കൈയ്യിൽ
കൈ കഴുകണം ഇടവിട്ടങ്ങനെ
സാമൂഹിക അകലം പാലിക്കേണം
വീട്ടിൽ തന്നെ ഇരിക്കാൻ കഴിഞ്ഞാൽ
അതുതന്നല്ലോ നല്ലൊരു മാർഗ്ഗം
ലോകം മുഴുവൻ പേടിച്ചവനെ
ധൈര്യത്തോടെ നേരിടും നമ്മൾ
കാരണമെന്തെന്നാലോചിച്ചാൽ
നമ്മുടെ രാജ്യമതിന്ത്യയല്ലോ.