മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/വീട്ടിലൊരു തണ്ണീർ കുടം
വീട്ടിലൊരു തണ്ണീർ കുടം
എന്റെ അനുജത്തിയുടെ ആശയമാണ് ഇത് .ഏട്ടാ .... നമുക്ക് പക്ഷിക്ക് വെള്ളം കൊടുക്കാം എന്നുള്ളത് . അങ്ങനെ ഞാനും അനുജത്തിയും കൂടി അമ്മയോട് ചോദിച്ച് പുറത്തു വച്ച സൈഡ് പൊട്ടിയ ചട്ടി എടുത്ത് മൂന്നു കമ്പുകൾ പല ദിശയിൽ കവണ പോലെ പോയ ഒരു മരത്തിൽ കൊണ്ടുവച്ചു . വീടിന്റെ മുൻവശത്തെ ഒരു സൈഡിലായിരുന്നു മരം . ചട്ടിയിൽ നിറയെ വെള്ളം ഒഴിച്ച് ഞങ്ങൾ പക്ഷികൾക്കായി കാത്തിരുന്നു. പക്ഷേ ഒരു പക്ഷിയും വന്നില്ല. അന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടു കൂടി രണ്ട് പക്ഷികൾ വെള്ളത്തിനടുത്തേക്ക് പറന്നെത്തി .പച്ചക്കിളികളായിരുന്നു അത്. ഈ കൊറോണ കാലത്ത് പക്ഷികളുടെ വെള്ളത്തിലുള്ള കളികൾ മനസ്സിന് ആശ്വാസവും ആനന്ദവും നൽകുന്നതായിരുന്നു. ഒത്തിരി നേരം രണ്ട് പക്ഷികളുടെയും കളികൾ നോക്കിയിരുന്നു. എന്റെ അനുജത്തി പക്ഷികളെ അടുത്തു കാണാൻ അതിനടുത്തേക്ക് പോയപ്പോൾ കിളികൾ രണ്ടും പറന്നു പോയി. എനിക്ക് അവ പോയതു കണ്ട് അവളോട് ദേഷ്യം തോന്നി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ